പ​രാ​തി​യും പ​രി​ഭ​വ​ങ്ങ​ളു​മി​ല്ലാ​തെ ഭ​ക്ഷ​ണ വി​ത​ര​ണം
Friday, December 7, 2018 10:58 PM IST
ആ​ല​പ്പു​ഴ: പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തു​ന്ന 59-ാമ​ത് സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലെ ആ​ദ്യ ദി​നം ഭ​ക്ഷ​ണ​വി​ത​ര​ണം പ​രാ​തി​ക​ളി​ല്ലാ​തെ ക​ട​ന്നു പോ​യ​ത് സം​ഘാ​ട​ക മി​ക​വി​ന് ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​യി. നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. രാ​വി​ലെ ഏ​ഴു​മു​ത​ൽ 11.30 വ​രെ​യാ​യി​രു​ന്നു പ്ര​ഭാ​ത​ഭ​ക്ഷ​ണ സ​മ​യം. പു​ട്ടും ക​ട​ല​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​ഭാ​ത ഭ​ക്ഷ​ണം. ഉ​ച്ച​ഭ​ക്ഷ​ണം 12,000 പേ​ർ​ക്കാ​ണ് ത​യാ​റാ​ക്കി​യ​ത്. സാ​ന്പാ​ർ, പു​ളി​ശേ​രി, അ​വി​യ​ൽ, തോ​ര​ൻ, അ​ച്ചാ​ർ, പാ​യ​സം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പെ​ടു​ന്ന​താ​യി​രു​ന്നു ഉ​ച്ച ഭ​ക്ഷ​ണം. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പാ​ച​കം.
ഇ​എം​എ​സ്. സ്റ്റേ​ഡി​യം, എ​സ്ഡി​വി ഗ്രൗ​ണ്ട്, തി​രു​വ​ന്പാ​ടി യു​പി സ്കൂ​ൾ, പൂ​ങ്കാ​വ് എം​ഐ​എ​ച്ച്എ​സ് എ​ന്നി​വ​ട​ങ്ങ​ളാ​യി​രു​ന്നു ഭ​ക്ഷ​ണ വി​ത​ര കേ​ന്ദ്ര​ങ്ങ​ൾ. കേ​ര​ള സ്കൂ​ൾ ടി​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. പാ​ച​ക​ത്തി​ലും ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ലും സ​ഹാ​യ​ത്തി​നാ​യി ഇ​വ​രു​ണ്ട്.