വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ മാ​​ന​​വി​​ക​​മൂ​​ല്യ​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്ക​​ണം: മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
Friday, December 7, 2018 10:58 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ കൂ​​ട്ടാ​​യ്മ​​യു​​ടെ​​യും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും വി​​ശാ​​ല​​മാ​​യ മാ​​ന​​വ​​സം​​സ്കാ​​രം വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന​​ത​​ല​​ദി​​നാ​​ഘോ​​ഷം എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ആ​​ധു​​നി​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലേ​​ക്ക് തി​​ന്മ​​ക​​ളു​​ടെ സ്വാ​​ധീ​​നം പ​​ട​​രാ​​നി​​ട​​യു​​ള്ള​​തി​​നാ​​ൽ ഇ​​ത് തി​​രി​​ച്ച​​റി​​ഞ്ഞ് പ്ര​​വ​​ർ​​ത്തി​​ക്കു​​വാ​​നു​​ള്ള വി​​വേ​​കം പ​​ക​​രാ​​ൻ കെ​​സി​​എ​​സ്എ​​ൽ പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മേ​​രി ബെ​​ർ​​ല കൊ​​റേ​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡ​​യ​​റ​​ക്ട​​ർ ഫാ.​​മാ​​ത്യു വാ​​രു​​വേ​​ലി​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ലൈ​​ജു ക​​ണി​​ച്ചേ​​രി​​ൽ, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ മ​​നോ​​ജ് ചാ​​ക്കോ, അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഷൈ​​രാ​​ജ് വ​​ർ​​ഗീ​​സ്, ജ​​ന​​റ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ സി​​റി​​യ​​ക് മാ​​ത്യു, എ​​സ്ബി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​സ് ജോ​​സ​​ഫ്, ഹെ​​ഡ്മാ​​സ്റ്റ​​ർ തോ​​മ​​സ് സി.​​ഓ​​വേ​​ലി​​ൽ, ഷാ​​ജു എ.​​തോ​​മ​​സ്, മി​​സ്റ്റി എ​​ൽ​​സാ മാ​​ത്യു, സാ​​ജ​​ൻ അ​​ല​​ക്സ്, ജി​​യാ മ​​രി​​യാ ഫി​​ലി​​പ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.