കൊ​ള​വ​ള്ളി കൃ​ഗ​ന്നൂ​ർ പാ​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Saturday, December 8, 2018 12:03 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ണാ​ട​ക വ​ന​ത്തി​ൽ നി​ന്ന് ക​ബ​നി പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൊ​ള​വ​ള്ളി, കൃ​ഗ​ന്നു​ർ, പാ​ട​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി നി​ൽ​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ൾ ച​വി​ട്ടി​മെ​തി​ക്കു​ന്നു. നാ​ഗ​ർ​ഹോ​ള, ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ന​ക​ളാ​ണ് നെ​ല്ലു​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ക്കു​ന്ന​ത്.
പ്ര​ള​യ​ക്കെ​ടു​തി​യെ അ​തി​ജീ​വി​ച്ച് ര​ണ്ടാ​മ​തും കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് ആ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് പൊ​റു​തി​മു​ട്ടു​ന്ന​ത്. ക​ബ​നി പു​ഴ​യോ​ര​ത്ത് സ്ഥാ​പി​ച്ച വൈ​ദ്യു​തി ഫെ​ൻ​സിം​ഗ് ത​ക​ർ​ന്ന​താ​ണ് ആ​ന​ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. രാ​ത്രി പാ​ട​ത്ത് കാ​വ​ൽ​മാ​ട​ങ്ങ​ളി​ൽ തീ​യി​ട്ടും പാ​ട്ട​കൊ​ട്ടി​യും ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ള​ട​ക്കം​കു​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ ആ​ളു​ക​ൾ​ക്ക് നേ​രെ ചീ​റി​യ​ടു​ക്കു​ക​യാ​ണ്.
ഒ​രാ​ഴ്ച​ക്ക​കം കൊ​യ്ത് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന പാ​ട​ങ്ങ​ളി​ൽ ആ​ന​യി​റ​ങ്ങി നെ​ല്ലു​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.
കൊ​യ്ത് ക​ഴി​യു​ന്ന​തു​വ​രെ​യെ​ങ്കി​ലും ആ​ന​യെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.