ആ​റു​വ​യ​സു​കാ​രി​ക്ക് പീ​ഡ​നം: പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ത​ട​വ്
Saturday, December 8, 2018 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ബ​നൂ​ർ സ്വ​ദേ​ശി അ​മാ​നു​ള്ള (40) യെ​യാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണ​മെ​ന്നും പി​ഴ​യ​ട​ച്ചാ​ൽ ആ ​തു​ക പീ​ഡ​ന​ത്തി​നിര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്ന് വി​ധി​പ്ര​സ്താ​വ​ത്തി​ൽ പ​റ​ഞ്ഞു. 2015 ഓ​ഗ​സ്റ്റ് 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ന്പ​ള പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.