ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ണ്ടഗു​രു​ത​ര പ​രി​ക്ക്
Saturday, December 8, 2018 10:36 PM IST
എ​ട​ത്വ: ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ച്ച ചേ​ക്ക​യി​ൽ സോ​മ​ന്‍റെ ഭാ​ര്യ ലീ​ല (53) ആ​ണ് പ​രി​ക്കേ​റ്റ​ത്. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന പാ​ത​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.15 ന് ​പ​ച്ച ലൂ​ർ​ദ്ദ് മാ​ത ഹൈ​സ്കൂ​ളി​ന് മു​ൻ​വ​ശ​ത്ത് വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലീ​ല​യെ പ​ച്ച ലൂ​ർ​ദ്ദ് മാ​ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ല​യ്ക്കും, വ​യ​റി​നു​മാ​ണ് പ​രി​ക്ക്. ത​ല പൊ​ട്ടി ര​ക്തം വാ​ർ​ന്ന​തി​നാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.
ഇ​ന്ന​ല രാ​വി​ലെ ആ​റോ​ടെ പ​ച്ച ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റ​ന് പി​ന്നി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് മ​റ്റൊ​രു അ​പ​ക​ടം കൂ​ടി ഉ​ണ്ടാ​യി. നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ വെ​ട്ടി​ച്ച് മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം കാ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.