കോ​ഴി​ത്തോ​ട് നീ​ര്‍​ത്ത​ട പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Saturday, December 8, 2018 10:51 PM IST
‌പ​ത്ത​നം​തി​ട്ട: പു​ഴ​ക​ളും തോ​ടു​ക​ളും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. കോ​ഴി​ത്തോ​ട് നീ​ര്‍​ത്ത​ട പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി നാ​ര​ങ്ങാ​നം ക​ന്നി​ടും​കു​ഴി- പൂ​ത​കു​ഴി ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
ജി​ല്ല​യി​ലെ നി​ര​വ​ധി പാ​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. വെ​ള്ള​ത്തി​ന്‍റെ സ​മ്പ​ന്ന​ത​യെ തി​രി​ച്ചു പി​ടി​ക്കാ​ന്‍ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കും. മ​ലീ​നി​ക​ര​ണം, മ​ണ്ണി​ടി​ച്ചി​ല്‍, തീ​രം നി​ക​ത്ത​ല്‍,പു​ഴ​യോ​ര കൈ​യേ​റ്റം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ല്‍ ജ​ല സ്രോ​ത​സു​ക​ള്‍ ഗു​രു​ത​ര സ്ഥി​തി നേ​രി​ടു​ക​യാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ചു​ണ്ഡ​ലം​കാ​വ് ഊ​ട്ടു​പാ​റ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് ആ​റ​ന്മു​ള നാ​ല്‍​ക്കാ​ലി​ക്ക​ല്‍ പാ​ല​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന കോ​ഴി​ത്തോ​ടി​ന് ആ​റു കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ണ്ട്. ജി​ല്ല​യി​ലെ നാ​ര​ങ്ങാ​നം, ഇ​ല​ന്തൂ​ര്‍, മ​ല്ല​പ്പു​ഴ​ശേ​രി, ആ​റ​ന്മു​ള എ​ന്നി​ങ്ങ​നെ നാ​ലു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് കോ​ഴി​ത്തോ​ട് ഒ​ഴു​കു​ന്ന​ത്.
ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ​യും ഇ​റി​ഗേ​ഷ​ന്‍, കൃ​ഷി തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.
പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം തോ​ടി​ന്‍റെ ഉ​ത്ഭ​വ സ്ഥാ​ന​മാ​യ ചു​ണ്ഡ​ലം​കാ​വ് ഊ​ട്ടു​പാ​റ​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ക​ല്ലു​പു​ര​യ്ക്ക​ല്‍, പ​രു​ത്തു​പാ​റ, പ​രി​യാ​രം ഏ​ല, തെ​ങ്ങു​ത​ട​പാ​ലം വ​ഴി ഇ​ല​ന്തൂ​രി​ല്‍​നി​ന്നും മ​ല്ല​പ്പു​ഴ​ശേ​രി ച​ക്കി​ട്ട​പ്പ​ടി , ആ​ന​പ്പാ​റ​യ്ക്ക​ല്‍ ഏ​ല, കു​റു​ന്താ​ര്‍ വ​ഴി, ആ​റ​ന്മു​ള നാ​ല്‍​ക്കാ​ലി​പ്പാ​ലം, കോ​ഴി​പ്പാ​ലം വ​രെ ജ​ന​പ്ര​തി​നി​ധി​ക​ളും ഹ​രി​ത കേ​ര​ള മി​ഷ​ന്‍, എ​ന്‍​ആ​ര്‍​ഇ​ജി​എ​സ്, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ഴ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി.
ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി​നു ബേ​ബി പു​ഴ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ബി. സ​ത്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. ത​ങ്ക​മ്മ, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത വി​ക്ര​മ​ന്‍, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷ പു​രു​ഷോ​ത്ത​മ​ന്‍, ഇ​ല​ന്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി അ​ന്ന ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ വി. ​തോ​മ​സ്(​എ​ജി), സാ​ലി തോ​മ​സ്, വ​ത്സ​മ്മ മാ​ത്യു, നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കെ. ​ജി. സു​രേ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ജ​യ്‌​മോ​ന്‍ കാ​ക്ക​നാ​ട്, എം. ​എ​സ്. സി​ജു, എം. ​കെ. സ​ജി, ഗീ​ത സ​ദാ​ശി​വ​ന്‍, ജി​നി ജോ​സ്, നാ​ര​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ല്‍. വി​ജ​യ​മ്മ, വ​ര​ട്ടാ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബീ​ന ഗോ​വി​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌