ഭ​ര​ണാ​നു​മ​തി
Sunday, December 9, 2018 12:52 AM IST
പാലക്കാട്: പി.​കെ. ബി​ജു എം.​പി.​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പെ​രു​മാ​ട്ടി, വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. പെ​രു​മാ​ട്ടി പ​ട്ടി​കു​ളം ദ​ഫേ​ദാ​ർ​ച​ള്ള പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി ഭൂ​ഗ​ർ​ഭ ജ​ല അ​തോ​റി​റ്റി ന​ൽ​കി​യ 3,37,000 രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
പ​ന്പ്സെ​റ്റ്, പ​ന്പ് ഹൗ​സ്, വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. പ​ഞ്ചാ​യ​ത്തി​ലെ ക​ന്നി​മാ​രി 13ാം വാ​ർ​ഡി​ലെ ബ്രി​ഡ്ജ് ക​നാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ട​പ്പ​ലൂ​ർ തെ​ക്കു​ഞ്ചേ​രി​യി​ൽ ഇ.​എം.​എ​സ് സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ൽ 651.62 സ്ക്വ​യ​ർ​ഫീ​റ്റി​ൽ വാ​യ​ന മു​റി, ടോ​യ്‌ലറ്റ്, സി​റ്റൗ​ട്ട്, എ​ന്നി പ്ര​വ​ർ​ത്തി​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ള​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന് 1.32 ല​ക്ഷം രൂ​പ​യും കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്പാ​ട് സി ​യു.​പി സ്കൂ​ളി​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന് 1.58 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്്. കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രി​ക്കി​ൻ​ചി​റ സം​ഗ​മം വാ​യ​ന​ശാ​ല​യു​ടെ​യും ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​നാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
പാലക്കാട്: സു​രേ​ഷ് ഗോ​പി എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ മൂ​ന്നാം ഡി​വി​ഷ​നി​ലെ വാ​ളൂ​ർ പാ​റ​ക്കാ​ട് റോ​ഡ് (മൂ​ന്നാം മൈ​ൽ) ടാ​റി​ങി​നും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ 210 മീ​റ്റ​ർ നീ​ള​വും 3 മീ​റ്റ​ർ വീ​തി​യും വ​രു​ന്ന റോ​ഡി​ന്‍റെ മെ​റ്റ​ലി​ങ്, ടാ​റി​ങ്, 6.5 മീ​റ്റ​ർ നീ​ള​ത്തി​ലും 5.2 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും വ​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​ക്കു​മാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
പാലക്കാട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​നം ന​ൽ​കു​ന്ന​തി​ന് എം.​ബി. രാ​ജേ​ഷ് എം.​പി​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 29,45,000 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 38 പേ​ർ​ക്കാണ് എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ച്ച​ക്ര വാ​ഹ​നം, വീ​ൽ​ചെ​യ​ർ, കൃ​ത്രി​മ കാ​ലു​ക​ൾ എ​ന്നി​വ ന​ൽ​കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചത്.