മ​ഞ്ചേ​രി സി​എ​സ്ഐ ദേ​വാ​ല​യം പു​നഃ​പ്ര​തി​ഷ​്ഠ നടത്തി
Sunday, December 9, 2018 1:42 AM IST
മ​ഞ്ചേ​രി : നി​ക്കോ​ളാ​സ് മെ​മ്മോ​റി​യ​ൽ മ​ഞ്ചേ​രി സി​എ​സ്ഐ ദേ​വാ​ല​യം പു​ന:​പ്ര​തി​ഷ്ഠാ ക​ർ​മം മ​ല​ബാ​ർ മ​ഹാഇ​ട​വ​ക ബി​ഷ​പ് റൈ​റ്റ് റ​വ.​ഡോ. റോ​യ്സ് മ​നോ​ജ് വി​ക്ട​ർ നി​ർ​വ​ഹി​ച്ചു.
പൊ​തു​യോ​ഗം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് റൈ​റ്റ് റ​വ.​ഡോ. റോ​യ്സ് മ​നോ​ജ് വി​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഉ​മ്മ​ർ എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, എം​പി​എം ഇ​സ്ഹാ​ഖ് കു​രി​ക്ക​ൾ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. ഫി​റോ​സ്, ക്രി​സ്ത്യ​ൻ യൂ​ണി​റ്റി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ​ബീ​നാ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ട​വ​ക വി​കാ​രി റ​വ.​ജെ.​മി​ത്ര​ൻ സ്വാ​ഗ​ത​ം പ​റ​ഞ്ഞു. പു​ന:​പ്ര​തി​ഷ്ഠാ ക​ർ​മ​ത്തി​ന് മ​ല​പ്പു​റം സി​എ​സ്ഐ വി​കാ​രി റ​വ.​യോ ബാ​സ് ഭാ​സ്ക്ക​ർ, റ​വ.​ജോ​യി മാ​ക്സി​ല്ലാ​മ​ണി, റ​വ.​എ​ബി​ൻ നി​ല​ന്പൂ​ർ, റ​വ.​സു​നി​ൽ എ​ട​ച്ചേ​രി​ൽ, റ​വ.​സാ​ജു ബ​ഞ്ച​മി​ൻ കൊ​യി​ലാ​ണ്ടി, റ​വ.​ഡേ​വി​സ് സ്റ്റീ​ഫ​ൻ, മ​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​റോ​ണി പോ​ൾ​കാ​വി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പു​ന​പ്ര​തി​ഷ്ഠയ്ക്ക് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ ഘോ​ഷ​യാ​ത്ര​ നടത്തി. ഇ​ന്നു ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന് റ​വ.​എ.​മി​ത്ര​ൻ, നി​ല​ന്പൂ​ർ സി​എ​സ്ഐ ഇ​ട​വ​ക വി​കാ​രി റ​വ.​കെ.​പി. റ​ബി​ൻ എന്നിർ നേ​തൃ​ത്വം ന​ൽ​കും.