കു​ടി​യാ​ൻ​മ​ല-​മം​ഗ​ളൂ​രു ബ​സ് സ​ർ​വീ​സ് നാ​ളെ മു​ത​ൽ
Sunday, December 9, 2018 2:20 AM IST
പെ​രു​മ്പ​ട​വ്: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യെ ബ​ന്ധി​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി മം​ഗ​ളൂ​രു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് നാ​ളെ ആ​രം​ഭി​ക്കു​ന്നു. ദേ​ശ​സാ​ത്കൃ​ത റൂ​ട്ടാ​യ കു​ടി​യാ​ൻ​മ​ല​യി​ൽ​നി​ന്ന് രാ​വി​ലെ 3.45ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് 4.25ന് ​ച​പ്പാ​ര​പ്പ​ട​വ്,4.40ന് ​പെ​രു​മ്പ​ട​വ്,ചെ​റു​പാ​റ വ​ഴി 5.10ന് ​പാ​ടി​ച്ചാ​ൽ, ചീ​മേ​നി,ചെ​റു​വ​ത്തൂ​ർ വ​ഴി 6.25ന് ​കാ​ഞ്ഞ​ങ്ങാ​ട് വ​ഴി 9.10ന് ​മം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും. കെ​എ​സ്ആ​ർ​ടി​സി പു​ല​ർ​ച്ചെ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത് മ​ല​യോ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​കും. നി​ല​വി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ർ രാ​വി​ലെ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന് ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ ഈ ​സ​ർ​വീ​സ് ആ​രം​ഭി​ക്കുന്ന​തി​ന് ഇ​ട​പെ​ട​ൽ ന​ട​ത്തി​യ മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു ന​ർ​ക്കി​ല​ക്കാ​ട്, കെ​എ​സ്ആ​ർ​ടി​സി ബോ​ർ​ഡ് മെ​മ്പ​ർ ടി.​കെ.​രാ​ജ​ൻ, എം.​ഡി.​ടോ​മി​ൻ ത​ച്ച​ങ്ക​രി,സോ​ണ​ൽ മാ​നേ​ജ​ർ ജോ​ഷി, ഡി​ജി​എം.​വേ​ണു​ഗോ​പാ​ൽ, ത​ല​ശേ​രി ഡി​പ്പോ അ​ധി​കൃ​ത​ർ, ജ​യിം​സ് മാ​ത്യു എം​എ​ൽ​എ, പി.​കെ.​ശ്രീ​മ​തി എം​പി, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ​യും പെ​രു​മ്പ​ട​വി​ൽ ചേ​ർ​ന്ന പാ​സ്ഞ്ചേ​ഴ്സ് യോ​ഗം അ​നു​മോ​ദി​ച്ചു.