ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ ദാ​ഹ​മ​ക​റ്റി കു​ടും​ബ​ശ്രീ കു​ടി​വെ​ള്ളം
Sunday, December 9, 2018 10:36 PM IST
ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ മ​ത്സ​ര​ച്ചൂ​ടി​നെ വെ​ല്ലു​ന്ന പ​ക​ൽ​ചൂ​ടി​നെ ശ​മി​പ്പി​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. അ​തും തി​ള​പ്പി​ച്ചാ​റി​യ കു​ടി​വെ​ള്ളം ന​ൽ​കി. ആ​ർ​ഒ പ്ലാ​ന്‍റി​ലെ ശു​ദ്ധ​ജ​ലം തി​ള​പ്പി​ച്ച് ആ​റ്റി 20 ലി​റ്റ​ർ ജാ​റി​ലാ​ക്കി 30 വേ​ദി​ക​ളി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. 350 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രേ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ മോ​ഡ​ൽ ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ലെ കേ​ര​ള​വ​ർ​മ വ​ലി​യ കോ​യി​ത്ത​ന്പു​രാ​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥ​മു​ള്ള ’മ​യൂ​ര​സ​ന്ദേ​ശം’ വേ​ദി​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ്റ്റേ​ഡി​യം യൂ​ണി​റ്റി​നും പാ​ല​സ് യൂ​ണി​റ്റി​നു​മാ​ണ് ചു​മ​ത​ല. നാ​ലു ഷി​ഫ്റ്റു​ക​ളി​ലാ​യി 20 പേ​രാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ, 11 മു​ത​ൽ ര​ണ്ടു​വ​രെ, ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ അ​ഞ്ചു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് ഷി​ഫ്റ്റു​ക​ൾ. ഒ​രു ദി​വ​സം 500 ലി​റ്റ​റോ​ളം വെ​ള്ളം ഇ​വി​ടെ ത​ന്നെ വേ​ണ്ടി വ​രു​ന്നു എ​ന്നാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.