നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ‌‌
Sunday, December 9, 2018 10:43 PM IST
റാ​ന്നി: 95 കോ​ടി രൂ​പ​യു​ടെ നി​ല​യ്ക്ക​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കു കൂ​ടി പ​രി​ഹാ​ര​മാ​കും.
ജ​ല​അ​ഥോ​റി​റ്റി​യി​ലെ​യും വ​നം​വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കി​സു​മം, തു​ലാ​പ്പ​ള്ളി, കൊ​ല്ല​മൂ​ഴി, പ​മ്പാ​വാ​ലി, അ​ട്ട​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​മാ​ണ് നി​ല​യ്ക്ക​ൽ പ​ദ്ധ​തി​മൂ​ലം കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​ക.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ന്പ​തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മൂ​ഴി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ നി​ന്ന് പു​റം​ത​ള്ളു​ന്ന വെ​ള്ളം സം​ഭ​രി​ച്ച്, അ​വി​ടെ​നി​ന്നും പ​ഞ്ചാ​യ​ത്ത് വി​ല​യ്ക്കു വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ എ​ത്തി​ച്ച് ശു​ദ്ധീ​ക​ര​ണ​ത്തി​നു​ശേ​ഷം ആ​ങ്ങ​മൂ​ഴി, പ്ലാ​പ്പ​ള്ളി വ​ഴി നി​ല​യ്ക്ക​ലി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്നാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കു​ന്ന​ത്.
13 എം​എ​ൽ​ഡി ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​ണ് സീ​ത​ത്തോ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം തു​ക ഇ​തി​നാ​യാ​ണ് ചി​ല​വ​ഴി​ക്കു​ന്ന​ത്. ശു​ദ്ധീ​ക​ര​ണ​ശാ​ല നി​ർ​മാ​ണം ക​ഴി​ഞ്ഞ് ബാ​ക്കി​വ​രു​ന്ന തു​ക റോ ​വാ​ട്ട​ർ പ​മ്പിം​ഗ് മെ​യി​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ഇ​തി​ന്‍റെ പ​ണി​ക​ളും 2019 മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​കും.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബൂ​സ്റ്റ​ർ സ്റ്റേ​ഷ​നു​ക​ൾ, റി​സ​ർ​വോ​യ​റു​ക​ൾ, പ​മ്പിം​ഗ് മെ​യി​നു​ക​ൾ, പ​മ്പ് സെ​റ്റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് . നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​മ്പ് ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ബേ​സ് ക്യാ​മ്പാ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ഇ​വി​ടെ കൂ​ടു​ത​ൽ ജ​ലം ഭാ​വി എ​ത്തി​ക്കേ​ണ്ട​താ​യി വ​രും അ​തി​നു ത​ക്ക രീ​തി​യി​ൽ ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യും വി​ധ​ത്തി​ലാ​ണ് ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ രൂ​പ​ക​ല്പ​ന നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത് .ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ശേ​ഷി ഭാ​വി​യി​ൽ 20 എം​എ​ൽ​ഡി ആ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യും.
20 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മൂ​ന്ന് ഉ​പ​രി​ത​ല റി​സ​ർ​വോ​യ​റു​ക​ൾ നി​ർ​മി​ക്കും. ഇ​വി​ടേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പ് ലൈ​ൻ, നി​ല​ക്ക​ൽ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കേ​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്ന് പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളും നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് വ​ന​ഭൂ​മി ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ളു​ടെ ശൃം​ഖ​ല സ്ഥാ​പി​ക്കു​ക. ‌‌