പു​റ​ത്താ​ക്ക​ൽ തു​ട​ർ​ന്നാ​ൽ പി​ണ​റാ​യി മ​ന്ത്രി സ​ഭ​യി​ൽ ഓ​രാ​ളു​മു​ണ്ടാ​കി​ല്ല: ഉ​മ്മ​ൻ​ചാ​ണ്ടി
Monday, December 10, 2018 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ.പി. ​ജ​യ​രാ​ജ​നെ പു​റ​ത്താ​ക്കി​യ​തു പോ​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത കേ​സി​ൽ പു​റ​ത്താ​ക്ക​ൽ തു​ട​ർ​ന്നാ​ൽ പി​ണ​റാ​യി മ​ന്ത്രി സ​ഭ​യി​ൽ ഓ​രാ​ളു​മു​ണ്ടാ​കി​ല്ലെ​ന്നു മു​ൻ മു​ഖ്യ​മ​ന്തി ഉ​മ്മ​ൻ​ചാ​ണ്ടി. ഇ​ക്കാ​ര​ണം കൊ​ണ്ടാ​ണ് കെ.​ടി ജ​ലീ​ലി​നെ മ​ന്ത്രി സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്കാ​ൻ പി​ണ​റാ​യി മ​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന യു​വ​ജ​ന യാ​ത്ര​യു​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​നം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ.​കെ മ​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, എം​എ​ൽ​എ​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, വി.​ടി ബ​ൽ​റാം, എ​ൻ. ഷം​സു​ദീ​ൻ, പി. ​ഉ​ബൈ​ദു​ള്ള, മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, നാ​ല​ക​ത്ത് സൂ​പ്പി, യു.​എ ല​ത്തീ​ഫ്, കൊ​ള​ത്തൂ​ർ ടി. ​മു​ഹ​മ്മ​ദ് മൗ​ല​വി, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ മു​സ്ലിം​ലീ​ഗ് സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​ന്പ​ലം, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​സ​ലാം, പി.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി, മു​സ്്ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി നൗ​ഷാ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.