മ​ല​യോ​ര മ​ഹോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​നം ചെ​യ്തു
Monday, December 10, 2018 12:55 AM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി 11 മു​ത​ൽ 15 ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഗ​സ്ത്യ​ൻ​മു​ഴി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന​ത്.
കുന്ന​മം​ഗ​ലം, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, സി.​കെ. കാ​സിം, ഗീ​ത വി​നോ​ദ്, അ​ജു എ​മ്മാ​നു​വ​ൽ, സു​ന്ദ​ര​ൻ പ്ര​ണ​വം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​മ്പ​നോ​ട​യി​ൽ കെ​ട്ടി​ടം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട ചെ​മ്പ​നോ​ട മേ​ലെ അ​ങ്ങാ​ടി​യി​ൽ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റു മു​റി കെ​ട്ടി​ടം ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ൽ.
സൈ​ക്കി​ൾ ക​ട​യും ഹോ​ട്ട​ലു​മ​ട​ക്കമുള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ ഈ ​കെ​ട്ടി​ട​ത്തി​ലെ സൈ​ക്കി​ൾ റി​പ്പ​യ​ർ ഷോ​പ്പി​ൽ എ​ത്താ​റു​ണ്ട്. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും അ​ങ്ക​ണ​വാ​ടി​യും സ​മീ​പ​ത്താ​ണ്.
കെ​ട്ടി​ട​ത്തി​ന്‍റെ തൂണുകളും മേൽക്കൂരയും കോ​ൺ​ക്രീ​റ്റ് പൊ​ട്ടി​ത്ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കണമെന്ന് ഉ​ട​മ​ക​ളോ​ട് നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.