ഒ​ടു​വി​ൽ ദീ​പ​ നി​ശാ​ന്തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം റ​ദ്ദാ​ക്കി, പ​ക​രം സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം
Monday, December 10, 2018 1:02 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഹൈ​​സ്കൂ​​ൾ​​വി​​ഭാ​​ഗം ഉ​​പ​​ന്യാ​​സ ര​​ച​​നാ​​മ​​ത്സ​​ര​​ത്തി​​ന്‍റെ വി​​ധി​​ക​​ർ​​ത്താ​​വാ​​യി​​രു​​ന്ന ദീ​​പ നി​​ശാ​​ന്ത് ന​​ട​​ത്തി​​യ മൂ​​ല്യ​​നി​​ർ​​ണ​​യം റ​​ദ്ദാ​​ക്കി. ഇ​​വ​​രെ​ക്കു​​റി​​ച്ചു വി​​വാ​​ദ​​മു​​യ​​രു​​ക​​യും മ​​ത്സ​​ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട ര​​ച​​ന​​ക​​ൾ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​രു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു സം​​സ്ഥാ​​ന​​ത​​ല അ​​പ്പീ​​ൽ​​ക​​മ്മി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ പു​​തി​​യ വി​​ധി​​ക​​ർ​​ത്താ​​വാ​​യി എ​​ഴു​​ത്തു​​കാ​​ര​​ൻ സ​​ന്തോ​​ഷ് ഏ​​ച്ചി​​ക്കാ​​ന​​ത്തെ നി​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.
സ​​ന്തോ​​ഷ് ഏ​​ച്ചി​​ക്കാ​​നം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം ന​​ട​​ത്തി​​യ​​ത് അ​​പ്പീ​​ൽ ക​​മ്മ​​റ്റി അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.
ക​​വി​​താ മോ​​ഷ​​ണ വി​​വാ​​ദ​​ത്തി​​ൽ പെ​​ട്ട ദീ​​പ നി​​ശാ​​ന്ത് വി​​ധി​​ക​​ർ​​ത്താ​​വാ​​യി വ​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്ന് ക​​ലോ​​ത്സ​​വ​​വേ​​ദി​​യി​​ൽ യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ഏ​​റെ അ​​ര​​ങ്ങേ​​റി. ദീ​​പ നി​​ശാ​​ന്തി​​നെ വി​​ധി​​ക​​ർ​​ത്താ​​വാ​​ക്കി​​യ​​തു ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ശോ​​ഭ കെ​​ടു​​ത്തി​​യെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.