തോ​ട്ടു​മു​ക്ക് -മ​ണ​ല​യം റോ​ഡി​ൽ ദു​രി​തയാ​ത്ര
Monday, December 10, 2018 1:06 AM IST
വി​തു​ര: തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ തോ​ട്ടു​മു​ക്ക് - മ​ണ​ല​യം റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക്ക​ര​മാ‍​യി. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​ത് അ​ധി​കൃ​ത​ർ ക​ണ്ട​ഭാ​വം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
നെ​ടു​മ​ങ്ങാ​ട് പൊ​ന്മു​ടി പ്ര​ധാ​ന​പാ​ത​യി​ലെ തോ​ട്ടു​മു​ക്കി​നും പേ​ര​യ​ത്തു​പാ​റ​ക്കു​മി​ട​യി​ല്‍ നി​ന്ന് ആ​റം​ഭി​ക്കു​ന്ന റോ​ഡി​ന്‍റെ ഇൗ ​ദു​ര​വ​സ്ഥ​യ​ക്കു കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. റോ​ഡി​ൽ ഓ​ട സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​പെ​യ്യു​ന്പോ​ൾ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ടാ​റിം​ഗ് ത​ക​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളെ സ​മീ​പി​ച്ചി​ട്ട് അ​വ​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.