മ​ല​യോ​ര​വാ​സി​ക​ൾക്ക് ജില്ലാ ആസ്ഥാനം ഇപ്പോഴും അകലെ
Monday, December 10, 2018 1:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തി​പ്പെ​ടാ​ൻ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പെ​ടാ​പ്പാ​ട്. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളാ​യ കൊ​ന്ന​ക്കാ​ട്, മാ​ലോം, അ​തി​രു​മാ​വ്, പു​ഞ്ച, ചു​ള്ളി, എ​ട​ക്കാ​നം, പാ​മ​ത്ത​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ത്തു​ള്ള​വ​രാ​ണ് കാ​സ​ർ​ഗോ​ട്ടേ​ക്കെ​ത്താ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന​ത്. ബ​സ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തും റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യു​മാ​ണ് നാ​ട്ടു​കാ​രു​ടെ ദു​രി​ത​ത്തി​നു കാ​ര​ണം. ദി​വ​സ​വും മം​ഗ​ളു​രു ഭാ​ഗ​ത്തേ​ക്കു​ള്ള രോ​ഗി​ക​ൾ, ക​ള​ക്‌​ട​റേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യ് പോ​കു​ന്ന​വ​ർ, വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ​വ‌.​കോ​ള​ജ്, ബി​എ​ഡ് സെ​ന്‍റ്ർ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് വ​ഴി​യാണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ചു​റ്റി​ക്ക​റ​ങ്ങി​യു​ള്ള ഈ യാ​ത്ര യാ​ത്ര​ക്കാ​ർ​ക്ക് സ​മ​യ​ന​ഷ്ട​വും സാ​ന്പ​ത്തി​ക​ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. കൊ​ന്ന​ക്കാ​ട് നി​ന്ന് ബ​ളാ​ൽ, രാ​ജ​പു​രം, ബോ​വി​ക്കാ​നം വ​ഴി രാ​വി​ലെ ഏ​ഴോ​ടെ മം​ഗ​ളൂ​രു​വി​ലേ‍​ക്ക് ഒ​രു സ​ർ​വീ​സും കൊ​ന്ന​ക്കാ​ടേ​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യു​മാ​ണ് ഇ​തി​ന് ഏ​ക പ്ര​തി​വി​ധി. പ​ന​ത്ത​ടി, ക​ള്ളാ​ർ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി കാ​സ​ർ​ഗോ​ട്ട് നി​ന്നും ബോ​വി​ക്കാ​നം- രാ​ജ​പു​രം - ബ​ളാ​ൽ - വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സ് വ​ഴി കൊ​ന്ന​ക്കാ​ട് സ​ർ​വീ​സും ആ​രം​ഭി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്കും കെ​എ​സ്ആ​ർ​ടി​സി​ക്കും ലാ​ഭം നേ​ടാ​ൻ ഈ ​സ​ർ​വീ​സു​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്ന​തി​നാ​ൽ അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഈ ​വി​ഷ​യ​ത്തി​ൽ ക​ള​ക്‌​ട​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ല​യോ​ര പാ​സ​ഞ്ചേ​ഴ്സ് കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.