അ​റ​ബി​യി​ൽ അ​മ​ല സു​ൽ​ത്താ​ന
Monday, December 10, 2018 1:53 AM IST
ചി​റ്റാ​രി​ക്കാ​ൽ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​റ​ബി​ക് പ​ദ്യം ചൊ​ല്ല​ലി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും എ ​ഗ്രേ​ഡ് നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി ഒ​രു കൊ​ച്ചു മി​ടു​ക്കി. തോ​മ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​മ​ല മാ​ത്യു​വാ​ണ് മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​റ​ബി​ക് പ​ദ്യം ചൊ​ല്ല​ലി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് അ​മ​ല മാ​ത്യു​വാ​ണ്. അ​മ​ല മാ​ത്യു​വി​ന്‍റെ പ​ദ്യ​ത്തി​ന്‍റെ പ്ര​മേ​യം​ഹാ​ദി​യാ​യി​രു​ന്നു. മ​ല​യോ​ര​ത്തെ ഒ​രു സാ​ധാ​ര​ണ ക്രി​സ്ത്യ​ൻ ക​ർ​ഷ​ക​കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി അ​റ​ബി​ക് പ​ദ്യം ചൊ​ല്ല​ലി​ൽ കാ​ണി​ക്കു​ന്ന വൈ​ഭ​വം നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​വു​ക​യാ​ണ്. ചി​റ്റാ​രി​ക്കാ​ല്‍ കാ​റ്റാം​ക​വ​ല വ​ലി​യ​കു​ന്നേ​ല്‍ മാ​ത്യു-​സു​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ്്‌.