മ​ത​ങ്ങ​ളു​ടെ ല​ക്ഷ്യം മ​നു​ഷ്യ​ന​ന്മ മാ​ത്രം: പ്ര​ഫ.​ പി.​ജെ. കു​ര്യ​ൻ
Monday, December 10, 2018 1:53 AM IST
കാ​സ​ർ​ഗോ​ഡ്: മ​ത​ങ്ങ​ളു​ടെ​യെ​ല്ലാം ല​ക്ഷ്യം മ​നു​ഷ്യ​ന​ന്മ മാ​ത്ര​മാ​ണെ​ന്നും എ​ന്നാ​ൽ പ​ല​പ്പോ​ഴും ഇ​ത് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യെ​ന്നും രാ​ജ്യ സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി. ജെ. ​കു​ര്യ​ൻ.
ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ മ​ൾ​ട്ടി മീ​ഡി​യ ക്ലാ​സ് മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കു​ന്ദം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന ബി​ഷ​പ്പ് ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം ​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ഖ​റി​യ തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മു​ൻ​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, കെ.​അ​ബ്ദു​ള്ള​കു​ഞ്ഞി, എം.​പി.​രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ വോ​ർ​ക്കു​ഡ്‌​ലു, എ.​ആ​ർ. ധ​ന്യ​വാ​ദ്, നാ​രാ​യ​ണ​ൻ പെ​രി​യ, വി.​വി. പ്ര​ഭാ​ക​ര​ൻ, ഫാ.​എ. ജി. ​മാ​ത്യു, ഫാ. ​മാ​ത്യു സാ​മു​വേ​ൽ, കെ. ​കൃ​ഷ്ണ, പി.​എ. സാ​മു​വ​ൽ, സി​ബി.​സി.​കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
രാ​ജ്യ​സ​ഭാ അം​ഗ​മാ​യി​രു​ന്ന ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നു​ള്ള പ​ത്ത് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ക്ലാ​സ് മു​റി പ​ണി​ത​ത്.