കാസർഗോട്ട് രണ്ടിടത്ത് തീപിടിത്തം; ഒഴിവായത് വൻദുരന്തം
Monday, December 10, 2018 1:54 AM IST
കാ​സ​ര്‍​ഗോ​ഡ്
ന​ഗ​ര​ത്തി​ലെ
കെ​ട്ടി​ട​ത്തി​ല്‍
തീ​പി​ടി​ത്തം
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. വ്യാ​പാ​രി​ക​ളു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് സം​ഭ​വം. കാ​സ​ര്‍​ഗോ​ഡ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ഇ​ന്‍​കാ​ല്‍ ബി​ല്‍​ഡിം​ഗി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ല​ക്‌​ട്രി​ക് ക​ണ്‍​ട്രോ​ള്‍ പാ​ന​ല്‍ ക​ത്തി​ന​ശി​ച്ച​തോ​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ വ്യാ​പാ​രി​ക​ളും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് വെ​ള്ളം ചീ​റ്റി​യ​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ളി​ല്‍ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​ല​ക്‌​ട്രി​ക് ക​ണ്‍​ട്രോ​ള്‍ പാ​ന​ല്‍ ബോ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ എ​സ്.​കെ. സ​ലീം കു​മാ​ര്‍, ഫ​യ​ര്‍​മാ​ന്മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, ഗ​ണേ​ശ​ന്‍, സ​ജേ​ഷ്‌​സ​ദ​ന്‍, ഹ​രി​കു​മാ​ര്‍, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, രാ​ഘ​വ​ന്‍, ഡ്രൈ​വ​ര്‍​മാ​രാ​യ ബി​നു, ശ്യാം​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.
പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ
തീ​പി​ടി​ത്തം
കാ​സ​ർ​ഗോ​ഡ്: പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ തീ​പി​ടി​ത്തം. നാ​യ​ന്മാ​ർ​മൂ​ല ഐ​ടി​ഐ റോ​ഡി​ലെ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ ചി​ത്ര​യു​ടെ വീ​ടി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30ഓ​ടെ തീ​പി​ടി​ച്ച​ത്. കു​ടും​ബം ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
പൂ​ജാ​മു​റി​യി​ൽ വി​ള​ക്ക് ക​ത്തി​ച്ചു​വ​ച്ചി​രു​ന്നു. ഇ​തി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. വീ​ടി​ന്‍റെ ഓ​ടി​ട്ട ഭാ​ഗം മു​ഴു​വ​നും ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ച്ച​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഗ്യാ​സ് സി​ലി​ണ്ട​റും മ​റ്റും പു​റ​ത്തെ​ത്തി​ച്ച​തി​നാ​ലാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​ത്തി​ച്ചാ​ന്പ​ലാ​യി. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.