വീ​ട്ട​മ്മ​യു​ടെ ദു​രൂ​ഹ മ​ര​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Tuesday, January 15, 2019 10:34 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു പി​ന്നി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി സി.​എ​ൻ. രാ​ജ്മോ​ഹ​ന്‍റെ മോ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കോ​ട്ട​യ​ത്തു നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഇ​ടു​ക്കി​യി​ൽ നി​ന്നും ഡോ​ഗ് സ്കോ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന തെ​ളി​വു​ക​ളെ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വ​ള്ള​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കോ​ള​നി​യി​ലെ നി​ര​പ്പേ​ൽ ഓ​മ​ന​യു​ടെ (65) മൃ​ത​ദേ​ഹം വീ​ടി​ന് പി​ന്നി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ക​ട്ട​പ്പ​ന ഡി ​വൈ​എ​സ്പി എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ജീ​വ​നൊ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​വ​ർ സൂ​ച​ന ന​ൽ​കി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​പ​ത് ശ​ത​മാ​നം മ​റ്റു സാ​ധ്യ​ത​ക​ളെ ചു​റ്റി​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മ​രി​ച്ച ഓ​മ​ന​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണ മാ​ല​യും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​വ​രു​ടെ മ​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​തും മു​ഖ​വി​ല​ക്കെ​ടു​ത്ത​താ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു സ​മീ​പ​ത്തെ ഏ​ല ത്തോ​ട്ട​ത്തി​ലേ​ക്ക് പോ​യി തി​രി​കെ വീ​ടി​നു സ​മീ​പ​ത്ത് ത​ന്നെ ചു​റ്റി​ത്തി​രി​ഞ്ഞു. നാ​ലം​ഗ കു​ടും​ബ​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.
ഓ​മ​ന​യു​ടെ മ​ക​ൾ വി​ജി​യും ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സം. മ​ക്ക​ൾ ര​ണ്ടു പേ​രും ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ന് പു​റ​ത്താ​ണ്. വി​ജി ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്താ​ണ് ജീ​വി​ക്കു​ന്ന​ത്.