വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്
Tuesday, January 15, 2019 10:58 PM IST
വ​ട​ക്ക​ഞ്ചേ​രി: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ​യും മ​റ്റു അ​നു​ബ​ന്ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​വും കു​തി​പ്പും ല​ക്ഷ്യം​വ​ച്ച് വാ​ൽ​ക്കു​ള​ന്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കൊ​പ്പം നി​ല​നി​ല്ക്കു​ന്ന ദീ​പി​ക ഇ​ന്ന് യു​വ​ത​ല​മു​റ​യ്ക്ക് വ​ഴി​കാ​ട്ടി​യും മാ​തൃ​ക​യു​മാ​ണെ​ന്ന് ഡി​എ​ഫ്സി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു രൂ​പ​താ​വി​കാ​രി ജ​ന​റാ​ളും ദീ​പി​ക രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ മോ​ണ്‍. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു. വി​കാ​രി ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി​.
ഡിഎഫ്സി ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി ക​ണ്ണ​നാ​നി​ക്ക​ൽ- പ്ര​സി​ഡ​ന്‍റ്, മേ​രി പു​ത്ത​ൻ​പു​ര​യി​ൽ- വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​ജി മാ​ലി​പ്പു​റം- സെ​ക്ര​ട്ട​റി, ധ​ന്യ ക​ള​ന്പാ​ട​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ടോ​മി കാ​പ്പി​ൽ- ട്ര​ഷ​റ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി ഒൗ​സേ​പ്പ് തെ​ക്കേ​ക്ക​ര, പൗ​ലോ​സ് എ​ന്പ്ര​യി​ൽ, ജെ​സി പു​ത്ത​ൻ​പു​ര​യി​ൽ, റോ​സ​മ്മ എ​ന്പ്ര​യി​ൽ, തോ​മ​സ് ചാ​ലി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യാ മാ​നേ​ജ​ർ ബെ​ന്നി ജോ​സ​ഫ് മ​റ്റ​പ്പ​ള്ളി​ൽ, കൈ​ക്കാ​രന്മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.