ഹൈ​റേ​ഞ്ചി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു
Wednesday, January 16, 2019 10:15 PM IST
ഉ​പ്പു​ത​റ: ഹൈ​റേ​ഞ്ചി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു; യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. ഉ​പ്പു​ത​റ വ​ഴി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ള​ട​ക്കം പ​ത്തോ​ളം സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.
ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ​നി​ന്നും കോ​ട്ട​യം, ഈ​രാ​റ്റു​പേ​ട്ട, പാ​ല, തൊ​ടു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​ത​റ, വാ​ഗ​മ​ണ്‍ വ​ഴി പോ​കേ​ണ്ട സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പു​റ​പ്പെ​ട്ട് ര​ണ്ടി​ന് ഉ​പ്പു​ത​റ​യി​ലെ​ത്തി കോ​ട്ട​യ​ത്തി​നു പോ​കു​ന്ന ബ​സും ഇ​തേ റു​ട്ടി​ൽ ഉ​പ്പു​ത​റ​യി​ൽ​നി​ന്നും വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും പോ​കേ​ണ്ട​തു​മാ​യ ബ​സു​ക​ളും ആ​ഴ്ച​ക​ളാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ 5.30-ന് ​ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് 6.20-ന് ​ഉ​പ്പു​ത​റ​യി​ലെ​ത്തി വാ​ഗ​മ​ണ്‍ -പാ​ല വ​ഴി ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബ​സും രാ​വി​ലെ 6.15-ന് ​ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് 7.20-ന് ​ഉ​പ്പു​ത​റ​യി​ലെ​ത്തി വാ​ഗ​മ​ണ്‍- പു​ള​ളി​ക്കാ​നം -മൂ​ല​മ​റ്റം -തൊ​ടു​പു​ഴ​വ​ഴി എ​റ​ണാ​കു​ള​ത്തി​നു​ള്ള സ​ർ​വീ​സും നി​ർ​ത്ത​ലാ​ക്കി.
കു​മ​ളി​യി​ൽ​നി​ന്നും രാ​വി​ലെ പു​റ​പ്പെ​ട്ട് എ​ട്ടി​ന് ഉ​പ്പു​ത​റ​യി​ലെ​ത്തി തൊ​ടു​പു​ഴ​യ്ക്ക് പോ​കു​ന്ന ബ​സും നി​ർ​ത്ത​ലാ​ക്കി. ഇ​തോ​ടെ തേ​ക്ക​ടി - വാ​ഗ​മ​ണ്‍-​തൊ​ടു​പു​ഴ റൂ​ട്ടാ​ണ് ഇ​ല്ലാ​താ​യ​ത്. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ​നി​ന്നും ഏ​താ​നും മാ​സം​മു​ൻ​പ് ക​ട്ട​പ്പ​ന ഡി​പ്പോ​യി​ലേ​ക്ക് ചി​ല റൂ​ട്ടി​ലെ ബ​സു​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​വ​യി​ൽ​പെ​ട്ട​വ​യാ​ണ് ഇ​പ്പോ​ൾ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.