കൊ​ട്ടാ​ക്ക​ന്പൂ​ർ ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​ൽ പ​രാ​തി ഇ​ല്ലെ​ന്ന് ഭൂ​മി വി​റ്റ​വ​ർ
Wednesday, January 16, 2019 10:18 PM IST
ചെ​റു​തോ​ണി: കൊ​ട്ടാ​ക്ക​ന്പൂ​ർ ഭൂ​മി ക്ര​യ​വി​ക്ര​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​രാ​തി​യി​ല്ലെ​ന്ന് ഭൂ​മി വി​റ്റ​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ത​ങ്ങ​ളെ കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ഹൈ​ക്കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടാ​ക്ക​ന്പൂ​രി​ൽ ത​ങ്ങ​ളു​ടെ കു​ടും​ബം പാ​ര​ന്പ​ര്യ​മാ​യി കൈ​വ​ശം​വ​ച്ച് അ​നു​ഭ​വി​ച്ചു​പോ​ന്ന സ്ഥ​ല​ത്തി​ന് പ​ട്ട​യാ​പേ​ക്ഷ ന​ൽ​കു​ക​യും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ത​ഹ​സി​ൽ​ദാ​ർ അ​നു​വ​ദി​ച്ചു​ന​ൽ​കി​യ പ​ട്ട​യ​ത്തി​ന് ക​ര​മ​ട​ച്ച് പോ​ന്നി​ട്ടു​ള്ള​താ​ണെ​ന്നും ഇ​വ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​റി​യി​ച്ചു.
സാ​ന്പ​ത്തി​ക ആ​വ​ശ്യം വ​ന്ന​പ്പോ​ൾ ത​ടി​യ​ന്പാ​ട് സ്വ​ദേ​ശി പാ​ലി​യ​ത്ത് ജോ​ർ​ജി​ന് 2001-ൽ ​വി​ൽ​പ​നാ​വ​കാ​ശ​ത്തോ​ടു​കൂ​ടി ഭൂ​മി വി​റ്റി​ട്ടു​ള്ള​താ​ണെ​ന്നും മു​ഴു​വ​ൻ പ​ണ​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഗ​ണേ​ശ​ൻ, ബാ​ല​ൻ, ല​ക്ഷ്മി എ​ന്നി​വ​രാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.
ജോ​യ്സ് ജോ​ർ​ജി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കി​യ കേ​സി​ൽ ഭൂ​മി വി​റ്റ​വ​രു​ടെ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പി​ട്ടി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്