കു​ന്നി​ക്കോ​ട് വി​ള​ക്കു​ടി​യി​ൽ കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ ക​ത്തി​ന​ശി​ച്ചു
Wednesday, January 16, 2019 10:58 PM IST
പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് വി​ള​ക്കു​ടി​യി​ൽ തീ​പി​ടു​ത്തം. കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.​സ​മീ​പ​ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
പോ​സ്റ്റ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ആ​രം​പു​ന്ന സ്വ​ദേ​ശി ഉ​ദ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്.​ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം.
സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ​മീ​പ​വാ​സി​ക​ൾ ഫ​യ​ർ​ഫോ​ഴ്‌​സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പ​ത്ത​നാ​പു​രം, പു​ന​ലു​ർ ഫ​യ​ർ​ഫോ​ഴ്‌​സി​ലെ ര​ണ്ട് യൂ​ണി​റ്റും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്രി​ച്ച​തി​നാ​ൽ സ​മീ​പ​ത്തെ തു​ണി​ക്ക​ട, പോ​സ്റ്റ്ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​ണ്ടാ​കു​ന്ന ദു​ര​ന്തം ഒ​ഴി​വാ​യി. സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കം​പ്യൂ​ട്ട​ർ, ഫോ​ട്ടോ​സ്റ്റാ​റ്റ് മി​ഷ്യ​ൻ ഉ​ൾ​പ്പ​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.
അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യും ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാ​മെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു. കു​ന്നി​ക്കോ​ട് എ​സ്ഐ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്തു.