തൈ​പ്പൂ​യ ഉ​ത്സ​വ​വും വി​ഷ്ണു​ദേ​വ പ്ര​തി​ഷ്ഠാ​ദി​ന​വും
Thursday, January 17, 2019 1:30 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പു​ന്ന​യൂ​ർ പു​ണ്യ പു​രാ​ത​ന​മാ​യ കു​മ​രം​കോ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ തൈ​പ്പൂ​യ മ​ഹോ​ത്സ​വ​വും വി​ഷ്ണു​ദേ​വ പ്ര​തി​ഷ്ഠാ​ദി​ന​വും 21, 22 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. പ്ര​തി​ഷ്ഠാ​ക​ർ​മ​ങ്ങ​ൾ​ക്ക് ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ അ​ണ്ട​ലാ​ടി ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി മ​ഹേ​ശ്വ​ര​ഭ​ട്ട് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
21ന് ​രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും സ​മ​ർ​പ്പ​ണം, ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​നം, രാ​വി​ലെ 11.30ന് ​ആ​ൽ​ത്ത​റ ഗോ​വി​ന്ദ​പു​രം ശ്രീ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പൂ​ക്കാ​വ​ടി, വൈ​കീ​ട്ട് ദീ​പാ​രാ​ധ​ന, നി​റ​മാ​ല. 22ന് ​രാ​വി​ലെ വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ, വൈ​കീ​ട്ട് ദേ​ശ​ക്കാ​രു​ടെ ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ഉണ്ടാകും.

വി​വാ​ഹിതരായി

വ​ട​ക്കേ​ക്കാ​ട്: അ​ഞ്ഞൂ​ര് അ​ങ്ങാ​ടി എ​ട​ക്ക​ള​ത്തൂ​ർ വീ​ട്ടി​ൽ ഇ.​എ​ൻ.​ വ​ർ​ഗീ​സി​ന്‍റെ​യും എ​ൽ​സി​യു​ടെ​യും മ​ക​ൻ ബി​ജോ​യും കോ​ട്ട​പ്പ​ടി ചീ​ര​ൻ​വീ​ട്ടി​ൽ ജോ​ണ്‍​സ​ന്‍റെ​യും ജ​സീ​ന്ത​യു​ടെ​യും മ​ക​ൾ ജെ​സ്ന​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.
പു​ന്ന​യൂ​ർ​ക്കു​ളം: പു​ഴി​ക്ക​ള ച​ക്ര​മാ​ക്കി​ൽ സി.​എ.​തോ​സി​ന്‍റെ​യും ബേ​ബി​യു​ടെ​യും മ​ക​ൻ ജി​ജോ​യും പാ​ലു​വാ​യ് എ​ട​ക്ക​ള​ത്തൂ​ർ വീ​ട്ടി​ൽ ഇ.​കെ.​വി​ൻ​സ​ന്‍റെ​യും അ​ൽ​ഫോ​ൻ​സ​യു​ടെ​യും മ​ക​ൾ നി​മ​യും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.