ജി​ല്ലാ മീ​റ്റ​ര്‍ ടെ​സ്റ്റിം​ഗ് ലാ​ബി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Thursday, January 17, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റി​ന് കീ​ഴി​ലു​ള്ള ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ മീ​റ്റ​ര്‍ ടെ​സ്റ്റി​ംഗ് ആ​ൻഡ് സ്റ്റാ​ൻഡേര്‍​ഡ്‌​സ് ല​ബോ​റ​ട്ട​റി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ല്‍ അ​ക്ര​ഡി​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ടെ​സ്റ്റിം​ഗ് ആ​ൻഡ് കാ​ലി​ബ്രേ​ഷ​ന്‍ ല​ബോ​റ​ട്ട​റീ​സ് (എ​ന്‍​എ​ബി​എ​ല്‍) അം​ഗീ​കാ​രം ല​ഭി​ച്ചു.
വൈ​ദ്യു​ത ഉ​പ​യോ​ഗം ക​ണ​ക്കാ​ക്കു​ന്ന എ​ന​ര്‍​ജി മീ​റ്റ​ര്‍ കാ​ലി​ബ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​നാ​ണ് അം​ഗീ​കാ​രം. ഇ​തി​ലൂ​ടെ വീ​ടു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ന്ന എ​ന​ര്‍​ജി മീ​റ്റ​ര്‍ ഉ​പ​യോക്താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വി​ശ്വ​സ്ത​ത​യോ​ടെ കാ​ലി​ബ്രേ​റ്റ് ചെ​യ്യാ​നാ​കും. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​എ​ബി​എ​ല്‍ ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ലാ​ബ് സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ എ​ന​ര്‍​ജി മീ​റ്റ​ര്‍ കാ​ലി​ബ്രേഷ​ന്‍ കൂ​ടാ​തെ ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ഇ​എ​ല്‍​സി​ബി, സി​ഐ, ഇ​ന്‍​ഡ​ക്‌ഷന്‍ ടെ​സ്റ്റ​ര്‍ എ​ന്നി​വ​യും ഈ ​ലാ​ബി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.