മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: ക്ഷേ​ത്ര സെ​ക്ര​ട്ട​റി​ക്ക് പ​രി​ക്ക്
Thursday, January 17, 2019 11:25 PM IST
ച​വ​റ: പൊ​ന്മ​ന കാ​ട്ടി​ൽ മേ​ക്ക​തി​ൽ ക്ഷേ​ത്ര​ത്തി​ലെ സെ​ക്ര​ട്ട​റി​ക്കു നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം.
ചി​റ്റൂ​ർ പൊ​ന്മ​ന രേ​വ​തി വീ​ട്ടി​ൽ പ്ര​സ​ന്ന​കു​മാ​ർ (66) നെ​യാ​ണ് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി സം​ഘം ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ന്‍റെ ന​മ്പ​ർ സ്റ്റി​ക്ക​റു​പ​യോ​ഗി​ച്ച് മ​റ​ച്ചെ​ത്തി​യ ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു കൈ​യ്ക്കും ശ​രീ​ര​ത്തി​നു​പു​റ​ത്തും പ​രി​ക്കേ​റ്റു.
ക​മ്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യു​ടെ മൂ​ന്ന് വ​ലി​യ പാ​ടു​ക​ൾ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ പു​റ​ത്ത് മു​റി​വു​ക​ളാ​യി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച്ച രാ​ത്രി 8.30 ഓടെ കെ​എം​എം​എ​ൽ ക​മ്പ​നി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന പ​ന്മ​ന​യി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വെ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​ക​വേ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ക​മ്പി​വ​ടി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ബ​ഹ​ളം വെ​ച്ച​തോ​ടെ അ​തു​വ​ഴി ക​ട​ന്നു പോ​യ യാ​ത്ര​ക്കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സ​ന്ന​കു​മാ​ർ ച​വ​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ക​മ്പി വ​ടി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​ട്ടാ​ണ് ആ​ക്ര​മി​ക​ൾ ക​ട​ന്നു ക​ള​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണ​മാ​റ്റം സം​ബ​ന്ധി​ച്ചു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​സ​ന്ന​കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ പ്ര​സ​ന്ന​കു​മാ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.