പേ​രാ​മ്പ്ര​യി​ലെ ആ​ക്ര​മ​ണം: പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണം: യു​ഡി​എ​ഫ്
Saturday, January 19, 2019 12:24 AM IST
പേ​രാ​മ്പ്ര: വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഗേ​ഷി​നെ മ​ര്‍​ദ്ദി​ക്കു​ക​യും പേ​രാ​മ്പ്ര ടൗ​ണ്‍ ജു​മാ​മ​സ്ജി​ദി​ന് നേ​രേ ക​ല്ലെ​റി​യു​ക​യും ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പേ​രാ​മ്പ്ര​യി​ലെ ബോം​ബ് രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത പ​ക്ഷം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

23 ന് ​ന​ട​ക്കു​ന്ന ക​ള​ക്‌​ട‌റേറ്റ് ഉ​പ​രോ​ധം വി​ജ​യി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മു​സ്ലീം ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​പി. കു​ഞ്ഞ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി രാ​ധാ​കൃ​ഷ്ണ​ൻ, കെ​പി​സി​സി അം​ഗം കെ.ബാ​ലാ​രാ​യ​ണ​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, എ​ന്‍.​പി.വി​ജ​യ​ന്‍, കെ.​വി.രാ​ഘ​വ​ന്‍,പി.​പി.രാ​മ​കൃ​ഷ്ണ​ന്‍, പി.​കെ. രാ​ഗേ​ഷ്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ന്‍, വാ​സു വേ​ങ്ങേ​രി, പാ​ള​യാ​ട്ട് ബ​ഷീ​ര്‍, സി. ​പ്രേ​മ​ന്‍, മു​സ്സ ചെ​രി​പ്പേ​രി, കെ.​കെ. മൊ​യ്തീ​ന്‍, ഇ. ​രാ​ജ​ന്‍ നാ​യ​ര്‍, ടി.​പി. മു​ഹ​മ്മ​ദ്, സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.