പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു ടാ​റിം​ഗ്: മൂ​പ്പൈ​നാ​ടും മാ​തൃ​ക​യാ​കു​ന്നു
Saturday, January 19, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​നു പി​ന്നാ​ലെ പ്ലാ​സ്റ്റി​ക് പൊ​ടി​ച്ച് റോ​ഡ് ടാ​റിം​ഗി​നു ഉ​പ​യോ​ഗി​ച്ച് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തും മാ​തൃ​ക​യാ​വു​ന്നു.

ആ​റു മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും ക​ട​ക​ളി​ൽ​നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് വ​ടു​വ​ൻ​ചാ​ലി​ലെ ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ൽ പൊ​ടി​ച്ചാ​ണ് ടാ​റിം​ഗി​നു പാ​ക​പ്പെ​ടു​ത്തി​യ​ത്. ഒ​ന്പ​താം വാ​ർ​ഡി​ലെ വേ​ട​ൻ കോ​ള​നി റോ​ഡി​ൽ പൊ​ടി​ച്ച പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു ടാ​റിം​ഗ് തു​ട​ങ്ങി.

100 കി​ലോ​ഗ്രാം ടാ​റി​ന് 10 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് എ​ന്ന അ​നു​പാ​ത​ത്തി​ൽ മെ​റ്റ​ലി​നൊ​പ്പം ഉ​രു​ക്കി​ച്ചേ​ർ​ത്താ​ണ് ടാ​റിം​ഗ്. പ​ഞ്ചാ​യ​ത്തി​ൽ ഈ ​വ​ർ​ഷം 2,000 കി​ലോ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ​ദ്ധ​തി.

സാ​ധാ​ര​ണ ടാ​ർ ചേ​ർ​ത്ത് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളേ​ക്കാ​ൾ ഈ​ടു​റ്റ​താ​ണ് പ്ലാ​സ്റ്റി​ക് മി​ശ്രി​തം പ​രീ​ക്ഷി​ച്ച റോ​ഡു​ക​ളെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം ചെ​ല​വ് ചു​രു​ക്കു​ന്ന​തി​നും ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​രീ​തി ഉ​പ​ക​രി​ക്കും. ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​വൃ​ത്തി​ക​ളി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും പ്ലാസ്റ്റിക് ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. രാ​ജേ​ഷ്, പ്ര​ബി​ത, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, ഷ​ഹ​ർ​ബാ​ൻ സെ​യ്ത​ല​വി, പി. ​ഹ​രി​ഹ​ര​ൻ, സി.​പി. പ്ര​തീ​പ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ. ​മ​നു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.