റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
Monday, January 21, 2019 1:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ കാ​ർ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ വൃ​ദ്ധ​ൻ മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ, തോ​ട്ട​വാ​രം, തോ​ട്ട​വാ​ര​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ, ശി​വ​ദാ​സ​ൻ ചെ​ട്ടി​യാ​ർ (68) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ത്തു മ​ണി​യോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, അ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശി​വ​ദാ​സ​ൻ ചെ​ട്ടി​യാ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ദ്ദേ​ഹം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: ബി​ജു, സി​ന്ധു. മ​രു​മ​ക്ക​ൾ: ചി​ത്ര​ൻ, കാ​വ്യ. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.