ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ:​ ജി​ല്ല​യി​ൽ മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, January 22, 2019 10:55 PM IST
തൊ​ടു​പു​ഴ:​സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ന്ന​ലെ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യാ​യ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
അ​ടി​മാ​ലി, ക​ട്ട​പ്പ​ന, കാ​ഞ്ഞാ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മൂ​ന്നു സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ക്ര​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ടി​മാ​ലി സ്റ്റേ​ഷ​നി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കി​ട്ടി​യ​താ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മ​റു​പ​ടി. 15 വ​ർ​ഷ​മാ​യി​ട്ടും തീ​ർ​പ്പാ​ക്കാ​ത്ത കേ​സു​ക​ളു​ള്ള​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വ​സ്തു സം​ബ​ന്ധ​മാ​യ കേ​സു​ക​ളി​ൽ ഇ​ട​പെ​ട​രു​ത്, പ്രാ​യ​മാ​യ​വ​രെ​യും സ്ത്രീ​ക​ളെ​യും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​ളി​പ്പി​ക്ക​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യും വ്യ​ക്ത​മാ​യി. ക​ട്ട​പ്പ​ന സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നി​ൽ നി​ന്നു അ​ന​ധി​കൃ​ത​മാ​യ കൈ​വ​ശം സൂ​ക്ഷി​ച്ച പ​ണ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
സ്റ്റേ​ഷ​നു​ക​ളി​ൽ പേ​ഴ്സ​ണ​ൽ കാ​ഷ് ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്പോ​ൾ കൈ​വ​ശ​മു​ള്ള പ​ണം എ​ത്ര​യു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​വും ലം​ഘി​ക്ക​പ്പ​ട്ടി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് പി​ടി​ക്ക​പ്പെ​ട്ട കേ​സു​ക​ളി​ൽ ലൈ​സ​ൻ​സ് റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന നി​യ​മം ലം​ഘി​ച്ച് ആ ​വ്യ​ക്തി​ക്ക് ലൈ​സ​ൻ​സി​ല്ലെ​ന്ന ക​ള്ള റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കു​ന്ന​താ​യും പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.
കാ​ഞ്ഞാ​റി​ൽ 245 കേ​സു​ക​ൾ പി​ടി​ച്ച​തി​ൽ 220 പേ​ർ​ക്കും ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30നു ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം 3.30 വ​രെ നീ​ണ്ടു​നി​ന്നു.​വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി കെ.​മ​ഹേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ശോ​ധ​നാ വി​വ​രം ചോ​രാ​തി​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ഏ​തൊ​ക്കെ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു​ള്ള ലി​സ്റ്റ് എ​സ്പി മു​ഖേ​ന വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്തു നി​ന്നു കൈ​മാ​റി​യ​ത്.