ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കാത്തതിൽ പ്ര​തി​ഷേ​ധം
Sunday, February 17, 2019 11:34 PM IST
പു​ന​ലൂ​ർ: പുനലൂർ കെഎ​സ്ആ​ർടിസി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാത്തതിൽ പ്ര​തി​ഷേ​ധം വ്യാ​പ​കം.​ കോ​ടി​ക​ൾ മു​ട​ക്കി ന​ട​ത്തി​വ​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ല്ല. ആ​ദ്യം പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ര​ണ്ടു കോ​ടി രൂ​പ മു​ട​ക്കി ഇ​വി​ടെ ന​വീ​ക​ര​ണം ന​ട​ത്തി.​ തു​ട​ർ​ന്ന് മ​ന്ത്രി​യും പു​ന​ലൂ​ർ എംഎ​ൽഎ​യു​മാ​യ കെ.​രാ​ജു പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കോ​ടി​ക​ൾ ചെ​ല​വാ​ക്കി ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ക്ര​മീ​ക​രി​ച്ചു.
എ​ന്നാ​ൽ ഇ​തൊ​ന്നും ഫ​ലം കാ​ണാ​തെ പോ​യി. അ​വ​സാ​നം ന​വീ​ക​ര​ണ​ത്തി​നാ​യി വീ​ണ്ടും തു​ക വ​ക​യി​രു​ത്തി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ​ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ന്നു വ​രു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​ണ്.
യാ​ത്ര​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഡി​പ്പോ​യു​ടെ വി​സ്തൃ​തി വ​ർ​ധിപ്പി​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.