അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി തി​രൂ​ർ ന​ഗ​ര​സ​ഭ
Tuesday, February 19, 2019 1:02 AM IST
തി​രൂ​ർ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി തി​രൂ​ർ ന​ഗ​ര​സ​ഭ. ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി​യി​ല്ലാ​ത്തെ നി​ർ​മാ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ഗ​ര​സ​ഭ ന​ട​പ​ടി തു​ട​ങ്ങി. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​നു ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റി. ന​ഗ​ര​ത്തി​ലെ എ​ട്ടു കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കാ​ണ് അ​ന​ധി​കൃ​ത പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​നു ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ഒ​രൊ​റ്റ കെ​ട്ടി​ട ഉ​ട​മ​ക​ൾ പോ​ലും ഇ​തു​വ​രെ ന​ഗ​ര​സ​ഭ​യ്ക്ക് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലെ നാ​ലും അ​ഞ്ചും നി​ല​ക​ളു​ള്ള വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലാ​ണ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ഉ​ട​മ​ക​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത നിർമാണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ കെ. ​ബാ​വ​ഹാ​ജി പ​റ​ഞ്ഞു. അ​ന​ധി​കൃ​ത പ്ര​വൃ​ത്തി ന​ട​ത്തി​യ​വ​ർ ന​ട​പ​ടി ക്ര​മ​വ​ത്ക്ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ലും ഇ​ൻ​ഡ്ര​സ്ട്രി​യ​ൽ വ​ർ​ക്ക് ന​ട​ത്തി ഷീ​റ്റി​ട്ടി​ട്ടു​ണ്ട്. ഇ​തെ​ല്ലാം നി​യ​മ​പ്ര​കാ​ര​മ​ല്ല. സ്വ​കാ​ര്യ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യാ​ണ് കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​ന​ധി​കൃ​ത​മാ​യി സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ത്തു മാ​സം തോ​റും വ​ൻ​തു​ക വാ​ട​ക ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ലി​ത് ഒൗ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​നും ന​ഗ​ര​സ​ഭ​യ്ക്കും നി​കു​തി​ന​ത്തി​ൽ ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ന​ഷ്ട​മാ​കു​ക​യാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ ന​ട​പ​ടി.