മ​ധ്യ​വ​യ​സ്ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, March 18, 2019 12:56 AM IST
ക​ട​യ്ക്ക​ൽ: മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ കോ​ച്ചാ​റ്റു​പു​റം ക​ല്ലു​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (53) നെ ​ആ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​നി​ല്‍​കു​മാ​റി​ന്‍റെ ത​ല​യ്ക്കും മു​ഖ​ത്തും ശ​രീ​ര ഭാ​ഗ​ത്തും മു​റി​വേ​റ്റ പാ​ടു​ക​ള്‍ ഉ​ണ്ട്. അ​നി​ല്‍​കു​മാ​റും മ​ക​ളും മ​രു​മ​ക​നും ത​മ്മി​ല്‍ രാ​വി​ലെ വ​ഴ​ക്കു​ണ്ടാ​യി എ​ന്നും ഇ​വ​ര്‍ അ​നി​ല്‍​കു​മാ​റി​നെ മ​ര്‍​ദി​ച്ച​താ​യും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷ​മാ​ണ് അ​നി​ല്‍​കു​മാ​റി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ഴ​ക്കി​നി​ട​യി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മ​റ്റൊ​രു മ​ക​നെ​യും മ​ക​ളും മ​രു​മ​ക​നും മ​ര്‍​ദി​ക്കു​ക​യും അ​നി​ല്‍​കു​മാ​റി​നെ റൂ​മി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത​താ​യും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം മ​ക​ളും മ​രു​മ​ക​നും സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യും ചെ​യ്തു. കൊ​ല്ല​ത്ത് നി​ന്നും ഫോ​റ​ന്‍​സി​ക്‌, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​ട​ക്ക​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.