എംസി റോ​ഡ് ന​വീ​ക​ര​ണം; വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ
Monday, March 18, 2019 11:02 PM IST
കൊട്ടാരക്കര: എംസി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​യ​പു​ര​ത്തെ ന​വീ​ക​ര​ണം കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​താ​യി വ്യാ​പാരി​ക​ൾ.​ ബാ​ക്കി സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ ഓ​ട​യു​ടെ മു​കളി​ലൂ​ടെ മാ​ത്രം ന​ട​പ്പാ​ത ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ ക​ല​യ​പുര​ത്തെ ന​ട​പ്പാ​ത​യു​ടെെ വീ​തി മൂ​ന്ന​ര മീ​റ്റ​ർ വ​രെ​യാ​ണ്.​

റോ​ഡി​ൽ നി​ന്ന്അ ഒ​ര​ടി​യോ​ളംം ഉ​യ​ര​ത്തിലു​മാ​ണ്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ന്നെ പാ​ർ​ക്ക് ചെ​യ്യേ​ണ്ടി​വ​രു​ന്നു.​ റോ​ഡി​ലു​ടെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ടം പ​കു​തി​യാ​യി കു​റ​ഞ്ഞു.​

പാ​ർ​ക്കിം​ഗ് സൗ​ക​ര്യം കു​റ​ഞ്ഞ​തോ​ടെ ചെ​റു​വ​ണ്ടി​ക​ളു​ടെ ക​ച്ച​വ​ടം ഇ​ല്ലാ​താ​യ​താ​യി ക​ച്ച​വ​ട​ക്കാ​ർ ചൂ​ണ്ടി കാ​ണി​ക്കു​ന്നു.

360 മീ​റ്റ​ർ നീ​ള​മു​ള്ള ക​ല​യ​പു​ര​ത്തെ ഇ​ട​നാ​ഴി അ​ട​ക്ക​മു​ള്ള ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​രു അ​ന​ക്ക​വു​മി​ല്ല. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലെ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​നോ ഇ​രി​ക്കാ​നോ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​തെ യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്.​

ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും പാ​ർ​ക്ക് ചെ​യ്യാ​ൻ പ​രി​മി​ത​മാ​യ സ്ഥ​ലം മാ​ത്ര​മാ​ണ് ഉ​ള്ള​ത്.​ വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക തീ​ർ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെപിസിസി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ വൈ​സ്ചെ​യ​ർ​മാ​ൻ ക​ല​യ​പു​രം മോ​ന​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.