ആ​വേ​ശ​മു​ണ​ർ​ത്തി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ
Monday, March 18, 2019 11:02 PM IST
കൊ​ല്ലം : ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെഎ​ൻ ബാ​ല​ഗോ​പാ​ൽ ഇ​ന്ന​ലെ കൊ​ട്ടി​യം ഏ​രി​യാ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. രാ​വി​ലെ കു​ള​പ്പാ​ടം ജം​ഗ്ഷ​നി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥിച്ചു. തു​ട​ർ​ന്ന് പ​ള്ളി​മ​ണ്‍, ന​ല്ലി​ല, ക​ണ്ണ​ന​ല്ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥിച്ചു.

ക​ണ്ണ​ന​ല്ലൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ എ​ത്തി​യ ബാ​ല​ഗോ​പാ​ലി​നെ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബേ​ക്ക​ർ പു​സ്ത​കം ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. സ്ഥാ​നാ​ർ​ഥിയോ​ടൊ​പ്പം ഇ​ട​തു​മു​ന്ന​ണി നേ​താ​ക്കന്മാ​രാ​യ എ​ൻ​എ​സ് പ്ര​സ​ന്ന​കു​മാ​ർ, എ​സ്എ​ൽ സ​ജി​കു​മാ​ർ, എ​ൻ സ​ന്തോ​ഷ്, ആ​ർ ബി​ജു, കെ ​ജി രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​പി പ്ര​ദീ​പ് തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ സു​ലോ​ച​ന എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.