പെരുന്തേനരുവി ഷ​ട്ട​ർ തു​റ​ന്ന സം​ഭ​വ​ം; അ​ന്വേ​ഷ​ണം ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു ‌
Tuesday, March 19, 2019 10:40 PM IST
റാ​ന്നി: പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലെ ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ തു​റ​ന്നു വി​ട്ട് ജ​ല​ന​ഷ്ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വീ​ണ്ടും വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ലേ​ക്ക്. പെ​രു​നാ​ട് പോ​ലീ​സി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല വീ​ണ്ടും വെ​ച്ചൂ​ച്ചി​റ സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ​യും പ​രി​സ​ര​വാ​സി​ക​ളാ​യ ര​ണ്ടു പേ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ചെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് പ​ത്തു ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ലും യ​ഥാ​ർ​ഥ പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി​യി​ലാ​ണ് ത​ട​യ​ണ​യു​ടെ ന​ദി​യി​ലേ​ക്കു​ള്ള ഷ​ട്ട​ർ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് ആ​രോ തു​റ​ന്ന് മു​ക്കാ​ൽ മ​ണി​ക്കൂ​റി​ലേ​റെ താ​ഴേ​ക്കു ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യ​ത്.
തു​ട​ക്ക​ത്തി​ൽ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് വെ​ച്ചൂ​ച്ചി​റ, പെ​രു​നാ​ട് സ്റ്റേ​ഷ​നു​ക​ൾ ത​മ്മി​ൽ അ​തി​ർ​ത്തി ത​ർ​ക്കം ഉ​ട​ലെ​ടു​ത്തെ​ങ്കി​ലും അ​വ​സാ​നം ഫ​യ​ൽ ഇ​പ്പോ​ൾ വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന്‍റെ പ​ക്ക​ലെ​ത്തി​യി​ട്ടു​ണ്ട്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ദ്യം വെ​ച്ചൂ​ച്ചി​റ പോ​ലീ​സാ​ണ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ങ്കി​ലും പെ​രു​നാ​ട് പോ​ലീ​സാ​ണ് അ​ന്വേ​ ഷി​ക്കേ​ണ്ട​തെ​ന്ന രീ​തി​യി​ൽ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് പി​ൻ​മാ​റു​ക​യും പെ​രു​നാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
എ​ന്നാ​ൽ അ​ന്വേ​ഷ​ണ ഫ​യ​ൽ വീ​ണ്ടും വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​നെ ഏ​ല്പി​ച്ച് പെ​രു​നാ​ട് പോ​ലീ​സ് ത​ല​യൂ​രി​യി​രി​ക്കു​ക​യാ​ണ്. ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നേ​രി​ട്ട് കേ​സെ​ടു​ക്കു​ക​യും കെ​എ​സ്ഇ​ബി ഉ​ന്ന​ത​ർ ഇ​ട​പെ​ടു​ക​യും ചെ​യ്തി​ട്ടും ലോ​ക്ക​ൽ പോ​ലീ​സ് വേ​ണ്ട​ത്ര ഗൗ​ര​വം തു​ട​ക്ക​ത്തി​ൽ കാ​ട്ടി​യി​രു​ന്നി​ല്ല. സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
എ​ന്നാ​ൽ ഇ​വ​രെ സം​ബ​ന്ധി​ച്ച് വി​വ​രം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് ത​ല​വേ​ദ​ന​യാ​ണ്.
ന​ദി​യി​ലേ​ക്കു തു​റ​ക്കു​ന്ന ഷ​ട്ട​ർ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന​താ​യാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് എ​റെ പ്ര​യ​ഗ്നി​ച്ചാ​ണ് ഡാം ​അ​ട​ച്ച് ജ​ല​പ്ര​വാ​ഹം നി​യ​ന്തി​ക്കാ​നാ​യ​ത്. അ​പ്പോ​ഴേ​ക്കും ന​ല്ല അ​ള​വി​ൽ വെ​ള്ളം ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യി​രു​ന്നു.
പ​രി​സ​ര​വാ​സി​ക​ളി​ൽ ചി​ല​രെ​യും ഡാ​മു​മാ​യി അ​ടു​ത്ത​റി​യാ​വു​ന്ന ചി​ല​രെ​യും ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നി​ഴ​ൽ പോ​ലീ​സ് അം​ഗ​ങ്ങ​ളും ലോ​ക്ക​ൽ പോ​ലീ​സും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ‌