കാ​ർ​ഷി​ക മേ​ള​യ്ക്ക് തു​ട​ക്ക​ം
Thursday, March 21, 2019 12:10 AM IST
ക​രു​വാ​ര​ക്കു​ണ്ട്: പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​ ജൈ​വ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന പാ​ണ്ടി​ക്കാ​ട് ഗ്രാ​മീ​ണ കാ​ർ​ഷി​ക​മേ​ള​ക്കു തു​ട​ക്ക​മാ​യി. ച​ക്ക മേ​ള, തേ​ൻ,ച​ക്ക പാ​യ​സം മേ​ള,കു​ടും​ബ​ശ്രീ ഉ​ത്​പ​ന്ന മേ​ള,പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡ് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് മേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.കാ​ർ​ഷി​ക.​
കാ​ർ​ഷി​കേ​ത​ര ഉ​ത്പ​ന്ന​ങ്ങ​ളും ച​ക്ക​യു​ടെ 60-ൽ ​പ​രം മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പാ​ല​ക്കാ​ട​ൻ​പ​നം ച​ക്ക​ര​യും മേ​ള​ക്ക് മി​ക​വേകു​ന്നു.15 ൽ ​പ​രം ബ​ഡ് പ്ലാ​വി​ൻ​തൈ​ക​ൾ സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ 200ൽ​പ​രം ഫ​ല​വൃ​ക്ഷ തൈ​ക​ൾ പ​ച്ച​ക്ക​റി​വി​ത്ത് ഇ​ന​ങ്ങ​ളും ഗ്രോ​ബാ​ഗു​ക​ൾ ജൈ​വ​വ​ള​ങ്ങ​ൾ ജൈ​വ​കീ​ട​നാ​ശി​നി​ക​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മേ​ള 26ന് ​സ​മാ​പി​ക്കും.

ശി​ൽ​പ്പശാ​ല ന​ട​ത്തി

മ​ല​പ്പു​റം: പൊ​തു​വി​ത​ര​ണ​രം​ഗ​ത്തെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ശി​ൽ​പ​ശാ​ല ന​ട​ത്തി. ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം, ഇ​പോ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം പ്ര​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്.