ശ്രേ​യ​സ്‌ റൂ​ബി ജൂ​ബി​ലി ആഘോഷം ഉ​ദ്ഘാ​ട​നം 30ന് കോ​ട​ഞ്ചേ​രി​യി​ൽ
Friday, March 22, 2019 12:16 AM IST
കോ​ട​ഞ്ചേ​രി: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ പ്ര​സ്ഥാ​ന​മാ​യ ശ്രേ​യ​സി​ന്‍റെ​ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 30ന് ​കോ​ട​ഞ്ചേ​രി​യി​ൽ ന​ട​ക്കും.
ജോ​ർ​ജ് എം. ​തോ​മ​സ്‌ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ​ത്തേ​രി ബിഷപ് ജോ​സ​ഫ് മാ​ർ തോ​മ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന് ജൂ​ബി​ലി സം​ഗ​മ റാ​ലി സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ന്ന് മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാം​സ്കാ​രി​ക സം​ഗ​മ​വും ന​ട​ക്കും. റൂ​ബി ജൂ​ബി​ലി ഭ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം, വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നിവയും ന​ട​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ക​ല്ലൂ​ർ അ​റി​യി​ച്ചു.

വോ​ളി​ബോ​ള്‍ ക്യാ​മ്പ് സ​മാ​പി​ച്ചു

താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പാ​വ​ണ്ടൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വോ​ളി​ബോ​ള്‍ കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ മാ​ണി​ക്കോ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ​രി​ശീ​ല​ക​രാ​യ കു​ട്ട​പ്പ കു​റു​പ്പ്, സി. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് സീ​നി​യ​ര്‍ അ​ധ്യാ​പ​ക​ന്‍ കെ. ​പ​ത്മ​നാ​ഭ​ന്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കെ. ​ര​ജീ​ഷ് ലാ​ല്‍, എ. ​മു​ഹ​മ്മ​ദ് സാ​ലി​ഹ്, കെ.​കെ. ക​ലാം, എ.​കെ. അ​ബ്ദു​സ​ലാം, യു. ​ഉ​നൈ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.