ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ​യു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ്
Friday, March 22, 2019 10:52 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് കോ​ത​മം​ഗ​ലം, പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട് മേ​ഖ​ല​യി​ൽ വ​ൻ വ​ര​വേ​ൽ​പ്പ്.

ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ​യു​മാ​യി എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ ക​ടു​ത്ത ചൂ​ടു​വ​ക വ​യ്ക്കാ​തെ​യും വ​ൻ ജ​നാ​വ​ലി കാ​ത്തു നി​ന്നു. രാ​വി​ലെ ക​ക്ക​ടാ​ശേ​രി​യി​ൽ നി​ന്നാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്നു പു​ന്ന​മ​റ്റം, ആ​യ​വ​ന, കാ​ലാം​പൂ​ര്, പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ, നേ​ര്യ​മം​ഗ​ലം കൃ​ഷി ഫാം, ​നെ​ല്ലി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ഉ​ച്ച​യ്ക്കു ശേ​ഷം നേ​ര്യ​മം​ഗ​ല​ത്തെ ജി​ല്ലാ കൃ​ഷി ഫാ​മി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് മു​ന്നൂ​റോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

പ​ച്ച​ക്ക​റി തൈ ​കൊ​ണ്ടു​ണ്ടാ​ക്കി​യ ബൊ​ക്കെ ന​ൽ​കി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ചെ​ല​വി​ട്ട ഡീ​ൻ കു​ര്യാ​ക്കോ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​തു പ്ര​ശ്ന​ങ്ങ​ൾ​ക്കും മു​ൻ​പ​ന്തി​യു​ലു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് അ​ടു​ത്ത സ്വീ​ക​ര​ണ സ്ഥ​ല​മാ​യ കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലേ​ക്ക് നീ​ങ്ങി​യ​ത്. എ​ൻ​ജി​നി​യ​റിം​ഗ് ബ്ലോ​ക്കി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് കോ​ള​ജി​നു​ള്ളി​ലേക്ക് ആ​ന​യി​ച്ചു.

ക്ലാ​സ് ടൈം ​ക​ഴി​ഞ്ഞി​ട്ടും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്ഥാ​നാ​ർ​ഥിയെ കാ​ണാ​ൻ കാ​ത്തു നി​ന്ന​ത്. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ഡീ​ൻ അ​വ​രു​മാ​യി സം​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി സം ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട താ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​തൊ​രു ആ​വ​ശ്യ​ത്തി​നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. തു​ട​ർ​ന്നു കോ​ത​മം​ഗ​ല​ത്തെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

യുഡിഎ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മുതൽ

തൊ​ടു​പു​ഴ : യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി പെ​രി​യാ​ർ മൈ​താ​നി​യി​ൽ (ഇ​ടു​ക്കി ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റ​ിറ്റി സ്റ്റേ​ഡി​യം) ന​ട​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

24നു ​രാ​വി​ലെ 11ന് ​മൂ​ന്നാ​ർ, ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഉ​ടു​ന്പ​ൻ​ചോ​ല എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും, 25നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ലും, നാ​ലി​ന് മൂ​വാ​റ്റു​പു​ഴ മേ​ള ഓ​ഡി​റ്റോ​റി​യ​ത്തി​ലും 26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ലും, 27നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​മ​ളി ഹോ​ളി ഡേ ​ഹോം ഓ​ഡി​റ്റോ​റി​യ​ത്തി​ലും അ​താ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ, ജോ​സ്.​കെ.​മാ​ണി എം​പി, വി.​ഡി സ​തീ​ശ​ൻ എം​എ​ൽ​എ, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഇ.​എം ആ​ഗ​സ്തി, എ.​കെ. മ​ണി, പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഷി​ബു ബേ​ബി ജോ​ണ്‍, ജോ​ണി നെ​ല്ലൂ​ർ എ, ​അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, കെ.​സു​രേ​ഷ് ബാ​ബു, വി ​റാം​മോ​ഹ​ൻ, ടി.​എം.​സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.