പെ​ൺ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​ക​ൽ; പോ​ലീ​സി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Friday, March 22, 2019 11:26 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ന്യ​സം​സ്ഥാ​ന പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കേ​സി​ൽ ഭ​ര​ണ​ക​ക്ഷി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹാ​യ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​ഞ്ചു ദി​വ​സ​മാ​യി​ട്ടും പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​ത്.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​ന​ത്തി​ന് വി​ല പ​റ​യു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. ന​വോ​ഥാ​നം പ​റ​യു​ന്ന​വ​ർ​ക്ക് പെ​ൺ​കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ യാ​തൊ​ന്നും പ​റ​യാ​നി​ല്ല. കേ​സി​ൽ​പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ ബി​ന്ദു​കൃ​ഷ്ണ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് മു​ന്നി​ൽ 24 മ​ണി​ക്കൂ​ർ സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. എ ​ഐ സി ​സി അം​ഗം സി ​ആ​ർ മ​ഹേ​ഷ് തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ, മു​ന​മ്പ​ത്ത് വ​ഹാ​ബ് മ​റ്റു മൂ​ല നാ​സ​ർ നീ​ലി കു​ളം സ​ദാ​ന​ന്ദ​ൻ, എ​ൽ കെ ​ശ്രീ​ദേ​വി, ബി ​സെ​വ​ന്തി കു​മാ​രി, ബി​ന്ദു ജ​യ​ൻ എ​ന്നി​വ​ർ മാ​ർ​ച്ചി​നും ധ​ർ​ണ​യ്ക്കും നേ​തൃ​ത്വം ന​ൽ​കി.