പ​ക​ർ​ച്ച വ്യാ​ധി ഭീ​ഷ​ണി​യി​ൽ ആദിവാസി കോളനിക​ൾ
Friday, March 22, 2019 11:28 PM IST
പ​ത്ത​നാ​പു​രം : ക​ത്തു​ന്ന വേ​ന​ലി​ൽ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ മ​ല​യോ​ര മേ​ഖ​ല.​ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും തോ​ട്ടം മേ​ഖ​ല​യി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്‌. വേ​ന​ലി​ൽ ചൂ​ടി​ൽ അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച് ശാ​രീ​രി​ക​ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടി ഉ​ണ്ടാ​കു​ന്ന​തോ​ടെ പൊ​തു​ജ​നം എ​റെ ദു​രി​ത​ത്തി​ലാ​ണ്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​തെ​വ​രെ ന​ട​ന്നി​ട്ടി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മു​ള്ളു​മ​ല,വെ​ള്ളം​തെ​റ്റി,അ​ച്ച​ന്‍​കോ​വി​ല്‍,കു​രി​യോ​ട്ടു​മ​ല തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്നു​ണ്ട്.​സം​സ​ഥാ​ന

ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ ല​യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. വേ​ന​ൽ ക​ടു​ക്കു​ന്ന​തും ചൂ​ട് കാ​റ്റും തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗം പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ആ​ദി​വാ​സി​വി​ഭാ​ഗ​ത്തി​നി​ട​യി​ൽ പ​ട​രു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ചി​കി​ൽ​സ പോ​ലും ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​താ​ലൂ​ക്കി​ൽ കി​ട​ത്തി ചി​കി​ൽ​സ ഉ​ള​ള​ത് പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​ണ് .

എ​ന്നാ​ൽ ഇ​വി​ടെ മു​ഴു​വ​ൻ സ​മ​യം ഡോ​ക്ട​ർ​മ്മാ​രു​ടെ സേ​വ​ന​മി​ല്ല .പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല.​ആ​വ​ശ്യാ​നു​സ​ര​ണം മ​രു​ന്നോ ജീ​വ​ന​ക്കാ​രോ മി​ക്ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ല്ല.​ മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് പു​ന​ലൂ​രോ, കൊ​ട്ടാ​ര​ക്ക​ര​യോ , പ​ത്ത​നം​തി​ട്ട​യി​ലോ എ​ത്തി​യാ​ൽ മാ​ത്ര​മേ ചി​കി​ൽ​സ ല​ഭ്യ​മാ​കൂ.​ഇ​തു​കാ​ര​ണം പ​ല​രും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്.​
നി​ത്യ​വൃ​ത്തി​യ്ക്കാ​യി പ​നി​യു​മാ​യി കാ​ടു​ക​യ​റു​ന്ന ആ​ദി​വാ​സി​ക​ളും കു​റ​വ​ല്ല.​എ​ന്നാ​ൽ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ന​ട​പ​ടി​ക​ളും ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.