ലൂ​സി ജോ​ണി​ന്‍റെ കു​ടും​ബ​ത്തി​ന് ആശ്വാ​സ​വു​മാ​യി നേ​താ​ക്ക​ളെ​ത്തി
Saturday, March 23, 2019 12:20 AM IST
പോ​ത്തു​ക​ല്ല്: പോ​ത്തു​ക​ല്ലി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ജ​പ്തി ചെ​യ്ത് സം​ഭ​വ​ത്തി​ൽ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​ത്തി. മു​ണ്ടേ​രി ത​ന്പു​രാ​ട്ടി​ക്ക​ല്ലി​ലെ ആ​ർ​ത്തു​ങ്ക​ൽ ലൂ​സി ജോ​ണി​ന്‍റെ ആ​കെ​യു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണ് പോ​ത്തു​ക​ല്ല് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട് പൂ​ട്ടി സീ​ൽ ചെ​യ്തി​രു​ന്ന​ത്.

മാ​ധ്യ​മ​വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, പ​ള്ളി കു​ഞ്ഞാ​പ്പ, കെ.​യു.​തോ​മ​സ്, പ​യ​സ് ജോ​ണ്‍, എം.​എ.​വി​റ്റാ​ജ്, ഷാ​ക്കി​ർ ക​രു​വാ​ര​കു​ണ്ട് എ​ന്നി​വ​രെ​ത്തി​യ​ത്. ബാ​ങ്കി​ൽ നി​ന്ന് ഇ​വ​രു​ടെ കു​ടും​ബം വാ​യ്പ​യെ​ടു​ത്ത ഒ​രു ല​ക്ഷം രൂ​പ പാ​ർ​ട്ടി തി​രി​ച്ച​ട​ക്കും.

പ​ലി​ശ ബാ​ങ്ക് എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. താ​മ​സി​ക്കാ​ൻ മ​റ്റ് സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ലൂ​സി​യും കു​ടും​ബ​വും വീ​ട് തു​റ​ന്ന് താ​മ​സം പു​ന​രാ​രം​ഭി​ച്ചു. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​വും കൈ​മാ​റി.