ഓ​ർ​ത്ത​ഡോ​ക്സ് സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന പ​രി​ഹാ​സ്യം : ക​ട്ട​ച്ചി​റ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി
Saturday, March 23, 2019 10:51 PM IST
കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ക​ട്ട​ച്ചി​റ പ​ള്ളി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച് നാ​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണം ക​ഴ​ന്പി​ല്ലെ​ന്ന യൂ​ഹാ​നോ​ൻ മോ​ർ ദി​യ​സ്കോ​റ​സി​ന്‍റെ പ്ര​സ്താ​വ​ന പ​രി​ഹാ​സ്യ​മാ​ണെ​ന്ന് ക​ട്ട​ച്ചി​റ​പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച അ​ന്പ​തി​ല​ധി​കം വൈ​ദി​ക​രും പി​റ​വം, ചാ​ലി​ശേ​രി, കോ​ന്നി, ശൂ​ര​നാ​ട്, തി​രു​വ​ല്ല, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ളു​ക​ളും പോ​ലീ​സ്, റ​വ​ന്യു അ​ധി​കാ​രി​ക​ളു​മാ​യി ചേ​ർ​ന്ന് യ​ഥാ​ർ​ഥ കൈ​വ​ശ​ക്കാ​രാ​യ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യേ​യും ബ​ഹു​ഭൂ​രി​പ​ക്ഷ​മു​ള്ള ഇ​ട​വ​ക്കാ​രെ​യും നോ​ക്കു​കു​ത്തി​യാ​ക്കി ഗേ​റ്റ് ത​ല്ലി പൊ​ളി​ച്ച് വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് പ​ള്ളി​യ​ക​ത്ത് പ്ര​വേ​ശി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ആ​ക്രോ​ശ​ങ്ങ​ളും അ​ട്ട​ഹാ​സ​ങ്ങ​ളും ജ​യ്വി​ളി​ക​ളു​മാ​യി പ​ള്ളി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ​ദൃ​ശ്യം ഉ​ൾ​പ്പ​ടെ പു​റ​ത്തു​വ​ന്നി​ട്ടും ഓ​ർ​ത്ത​ഡോ​ക്സ് സി​ന​ഡ് സെ​ക്ര​ട്ട​റി അ​റി​ഞ്ഞി​ല്ലെ​ന്ന പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.
വി​ശു​ദ്ധ മ​ദ്ബ​ഹാ​യു​ടെ മു​ക​ളി​ലെ ചി​ത്ര​ങ്ങ​ൾ, ശി​ലാ​ഫ​ല​ക​ങ്ങ​ൾ, നെ​യിം​ബോ​ർ​ഡു​ക​ൾ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും, പാ​ത്രി​യ​ർ​ക്കാ പ​താ​ക​യും ആ​രാ​ധ​നാ​പു​സ്ത​ക​ങ്ങ​ളും തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത് റ​വ​ന്യു, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന​ത് ഇ​വി​ടെ നീ​തി​യും നി​യ​മ​വാ​ഴ്ച​യും അ​പ്ര​സ​ക്ത​മാ​കു​ന്നു​വെ​ന്ന​താ​ണ് സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ടു​ന്ന​ത്. കോ​ട​തി അം​ഗീ​ക​രി​ച്ച വി​കാ​രി പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ന്യാ​യ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട് . ട്ര​സ്റ്റി​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യും അ​ടു​ത്ത തെ​രെ​ഞ്ഞെ​ടു​പ്പു​വ​രെ തു​ട​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടും അ​തി​നെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന പ്ര​വ​ണ​ത നീ​തി​ബോ​ധ​മു​ള്ള പൗ​ര​ന് ചേ​ർ​ന്ന​ത​ല്ല . ഹൈ​ക്കോ​ട​തി​യാ​ൽ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ക്കാ​ണ് റി​സീ​വ​ർ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. അ​ല്ലാ​തെ വി​കാ​രി​ക്ക​ല്ല. ഇ​തെ​ല്ലാം അ​റി​യാ​വു​ന്ന​വ​ർ വി​ധി ന്യാ​യ​ത്തെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് അ​റി​യാ​ത്ത​ഭാ​വം ന​ടി​ച്ച് പ​ള്ളി ആ​ക്ര​മി​ച്ച മാ​ന​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ള്ളി ആ​ക്ര​മി​ച്ച​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മാ​നേ​ജിം​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.