പ​രി​ശീ​ല​നം ന​ട​ത്തി
Sunday, March 24, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സും ജി​ല്ലാ പോ​ലീ​സും സം​യു​ക്ത​മാ​യി പ്രൊ​ബേ​ഷ​ൻ സ​ന്പ്ര​ദാ​യ​വും നേ​ർ​വ​ഴി പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി.
ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ആ​ർ. പ്ര​ദീ​പ് പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​സാ​രി ബീ​ഗു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രൊ​ബേ​ഷ​ൻ ഓ​ഫ് ഒ​ഫ​ൻ​ഡേ​ഴ്സ് ആ​ക്ടും നേ​ർ​വ​ഴി പ​ദ്ധ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​ൻ, കേ​ര​ള വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീം ​ആ​ൻ​ഡ് പ്ലീ​ബാ​ർ​ഗ​യി​നിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ സ​ബ്ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​നും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ്ര​തി​രോ​ധം നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വും ക്ലാ​സ് ന​യി​ച്ചു.