രാ​ഹു​ൽ​ഗാ​ന്ധി​യെ സ്വാ​ഗ​തം ചെ​യ്ത് ജ​ന​താ​ദ​ൾ പ്ര​ക​ട​നം
Sunday, March 24, 2019 11:35 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് സീ​റ്റി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ സ്വാ​ഗ​തം ചെ​യ്ത് ന​ഗ​ര​ത്തി​ൽ ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് അ​നു​കൂ​ല വി​ഭാ​ഗം പ്ര​ക​ട​നം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് കു​റു​ന്പേ മ​ഠം, ചോ​ല​ക്ക​ര മു​ഹ​മ്മ​ദ്, ഷം​നാ​ദ് കൂ​ട്ടി​ക്ക​ട, സി.​ജെ. വ​ർ​ക്കി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സെ​യ്ത​ല​വി, ല​ത്തീ​ഫ് മാ​ടാ​യി, എം. ​അ​ബ്ദു​റ​ഹ്‌​മാ​ൻ, അ​മ്മ​ത് മൂ​ല​ന്തേ​രി, വ​ക്ക​ച്ച​ൻ നീ​ർ​വാ​രം, സി.​ടി. സ്ക​റി​യ, ബാ​ബു കു​ന്നു​ന്പു​റം, സെ​നി​ൻ റാ​ഷി, എം.​ബി. സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.