വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ണ​വും മ​ദ്യ​വും; ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ജി​ല്ലാ ക​ള​ക്ട​ർ
Monday, March 25, 2019 11:54 PM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ണ​മോ മ​ദ്യ​മോ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഫ്ല​യിം​ഗ് സ്ക്വാ​ഡു​ക​ളെ വി​വി​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് പ​ണ​മോ മ​ദ്യ​മോ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി​ക​ളോ സൂ​ച​ന​ക​ളോ ല​ഭി​ച്ചാ​ൽ ഫ്ല​യിം​ഗ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മൊ​ഴി​ക​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കും. ഇ​തോ​ടൊ​പ്പം പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ടീ​മി​ന്‍റെ ദൗ​ത്യ​മാ​ണ്. നി​യോ​ജ​ക​മ​ണ്ഡ​ലം, പ്ര​വ​ർ​ത്ത​ന പ​രി​ധി, ചാ​ർ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ ക്ര​മ​ത്തി​ൽ.
മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം: തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ൾ കെ.​ജി. സു​രേ​ഷ് ബാ​ബു( 8547616701), തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ (9400512830), എ​ട​വ​ക, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ കെ. ​മ​നോ​ജ് (9847597512).
സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം: മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ പി.​പി. ജോ​യി (9447203005), നെ​ൻ​മേ​നി, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ടി.​ബി. പ്ര​കാ​ശ് (9539063374), പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​ക്കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ സി.​എ. യേ​ശു​ദാ​സ് (9633425777).
ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം: വൈ​ത്തി​രി, പൊ​ഴു​ത​ന, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ വി. ​അ​ബ്ദു​ൾ ഹാ​രി​സ് (9447706999), വെ​ങ്ങ​പ്പ​ള്ളി, പ​ടി​ഞ്ഞാ​റ​ത്ത​റ, കോ​ട്ട​ത്ത​റ, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ൾ ഷെ​ർ​ളി പൗ​ലോ​സ് (9446075365), മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ കെ. ​ജ​യ​രാ​ജ് (9446885684).
ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി ജി​ല്ല​യി​ലേ​ക്ക് ക​ട​sത്തു​ന്ന അ​ന​ധി​കൃ​ത പ​ണ​വും മ​ദ്യ​വും മ​റ്റും ക​ണ്ടെ​ത്താ​നാ​യി ചെ​ക്ക് പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ത​ല​പ്പു​ഴ, ബാ​വ​ലി, തോ​ൽ​പ്പെ​ട്ടി, വാ​ളം​തോ​ട്, മു​ത്ത​ങ്ങ, നൂ​ൽ​പ്പു​ഴ, ന​ന്പ്യാ​ർ​കു​ന്ന്, താ​ളൂ​ർ, ല​ക്കി​ടി, ചോ​ലാ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ചെ​ക്ക്പോ​സ്റ്റു​ക​ളു​ടെ സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.