യു​ഡി​എ​ഫ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ
Tuesday, March 26, 2019 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​സി​സം ന​ട​പ്പാ​ക്കാ​ൻ മോ​ദി ശ്ര​മി​ക്കു​ന്പോ​ൾ സി​പി​എം കേ​ര​ള​ത്തി​ൽ അ​ക്ര​മ​രാ​ഷ്ട്രീ​യം അ​ഴി​ച്ചു വി​ടു​ക​യാ​ണ്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ആ​ശ​യം കൊ​ണ്ടു നേ​രി​ടു​ന്ന​തി​നു പ​ക​രം കൊ​ന്നൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ്, വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, പാ​ലോ​ട് ര​വി, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, വ​ർ​ക്ക​ല ക​ഹാ​ർ, ആ​ർ.​ദേ​വ​രാ​ജ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, ക​ണി​യാ​പു​രം ഹ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.