x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു ദി​വ​സം കൊ​ണ്ട് പാ​പ്പ​നും പി​ള്ളേ​രും 100 കോ​ടി​യി​ൽ കേ​റി; ജ​യ​സൂ​ര്യ​യു​ടെ ആ​ദ്യ നൂ​റു​കോ​ടി ചി​ത്രം


Published: March 25, 2026 12:17 PM IST | Updated: March 25, 2026 12:17 PM IST

റി​ലീ​സ് ചെ​യ്ത് ഏ​ഴാം ദി​വ​സം നൂ​റ് കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച് ഷാ​ജി പാ​പ്പ​നും പി​ള്ളേ​രും. നി​ർ​മാ​താ​വാ​യ വി​ജ​യ് ബാ​ബു ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ഗ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ നൂ​റ് കോ​ടി​യാ​ണി​ത്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വും കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള​ളി​യു​മാ​യി​രു​ന്നു സി​നി​മ​യു​ടെ നി​ർ​മാ​ണം. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ​യും ആ​ദ്യ നൂ​റ് കോ​ടി ചി​ത്ര​മാ​ണി​ത്.

റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ 3.40 കോ​ടി​യു​ടെ പ്രീ-​റി​ലീ​സ് ബി​സി​ന​സ് സ്വ​ന്ത​മാ​ക്കി​യ ചി​ത്രം വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും 5.9 കോ​ടി​യാ​ണ് ക​ള​ക്ഷ​നാ​യി നേ​ടി​യ​ത്. സ​മീ​പ​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ച്ച കൂ​ടി​യ തു​ക കൂ​ടി​യാ​ണി​ത്.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​പി​ക് ഫാ​ന്‍റ​സി സി​നി​മ​യാ​യാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഭൂ​തം, ഭാ​വി, വ​ർ​ത്ത​മാ​നം എ​ന്നി​ങ്ങ​നെ മൂ​ന്നു കാ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം സ​ഞ്ച​രി​ക്കു​ന്ന​ത്.

Tags : Aadu 3 Midhun Manuel Thomas Vijay Babu Venu Kunnappilly Jayasurya

Recent News

Corehub Up