x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞു​മ്മ​ലി​ന് ശേ​ഷം ചി​ദം​ബ​ര​ത്തി​ന്‍റെ ബാ​ല​ൻ; ട്രെ​യി​ല​ർ  


Published: June 6, 2026 08:21 AM IST | Updated: June 6, 2026 08:50 AM IST

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ‘ബാ​ല​ൻ- ദി ​ബോ​യ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്ല​ർ പു​റ​ത്തി​റ​ങ്ങി.

ഏ​റെ ദു​രൂ​ഹ​ത​ക​ൾ നി​റ​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന ട്രെ​യി​ല​ർ പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണ്. ​സു​ഷി​ൻ ശ്യാം ​ഒ​രു​ക്കി​യ സം​ഗീ​ത​വും ട്രെ​ല​റി​നെ മി​ക​ച്ച​താ​ക്കു​ന്നു. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ൽ ബാ​ല​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

അ​ജ​യ് ദേ​വ്ഗ​ൺ, സൂ​ര്യ ശി​വ​കു​മാ​ർ, നാ​ഗ ചൈ​ത​ന്യ, രാ​ജ് ബി.​ഷെ​ട്ടി എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ഷേ ഡു ​ഫി​ലി​മി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം മു​ൻ​പേ ത​ന്നെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യി​രു​ന്നു. 

പ്ര​ഖ്യാ​പ​നം മു​ത​ൽ വ​ലി​യ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ചി​ത്രം, ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത് മു​ത​ൽ വ​ലി​യ ആ​കാം​ക്ഷ​യാ​ണ് പ്രേ​ക്ഷ​ക​രി​ൽ സൃ​ഷ്ടി​ച്ച​ത്. ചി​ത്രം ജൂ​ൺ 19ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സി​ന് ശേ​ഷം ചി​ദം​ബ​രം ഒ​രു​ക്കു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ലും പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ല​ൻ.

 

സം​വി​ധാ​യ​ക​ൻ ചി​ദം​ബ​ര​വും തി​ര​ക്ക​ഥാ​കൃ​ത്ത് ജി​ത്തു മാ​ധ​വ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ബാ​ല​ൻ ദി ​ബോ​യ്ക്കു​ണ്ട്. ര​ണ്ട് പ്ര​തി​ഭ​ക​ളു​ടെ​യും കൂ​ട്ടു​കെ​ട്ട് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.

കെ.​വി.​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും തെ​സ്പി​യ​ൻ ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ൽ തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

ഛായാ​ഗ്ര​ഹ​ണം - ഷൈ​ജു ഖാ​ലി​ദ്, സം​ഗീ​തം- സു​ഷി​ൻ ശ്യാം. ​എ​ഡി​റ്റ​ർ- വി​വേ​ക് ഹ​ർ​ഷ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ/ എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ഗ​ണ​പ​തി, വ​സ്ത്രാ​ല​ങ്കാ​രം - സ​പ്ന കാ​ജാ റാ​വു​ത്ത​ർ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- ഇ​ന്ദു​ലാ​ൽ കാ​വീ​ട്, ഓ​ഡി​യോ​ഗ്ര​ഫി - ഷി​ജി​ൻ മെ​ൽ​വി​ൻ ഹ​ട്ട​ൻ, അ​ഭി​ഷേ​ക് നാ​യ​ർ, അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ഴ്സ് - സു​പ്രീ​ത്, ധ​വ​ൽ ജ​ട്ടാ​നി​യ, പൂ​ജ ഷാ, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, അ​സ്സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ​സ്- ബി​നു ബാ​ല​ൻ, എ​സ് കെ ​ശ്രീ​രാ​ഗ്, ക​ള​റി​സ്റ്റ് - ശ്രീ​ക് വാ​ര്യ​ർ, വി​എ​ഫ്എ​ക്സ് - എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്, സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ- രോ​ഹി​ത് കെ ​സു​രേ​ഷ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്സ്, പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : Balan Chidambaram Sushin Shyam

Recent News

Corehub Up